മനാമ: അറക്കൽ മഹല്ല് ബഹ്‌റൈൻ കൂട്ടായ്‌മ ചെറിയ പെരുന്നാളിന് ഈദ് സംഗമം നടത്തി. മനാമ ജിദാലിയിലെ മദ്രസ്സ ഓഡിറ്റോറിയത്തിൽ ബഷീർ കെ എച് ന്റെ അധ്യക്ഷതയിൽ കമ്മറ്റി ഉപദേശക സമിതി അംഗം ഖാലിദ് ഉദ്ഘടനം ചെയ്തു. ഉസ്താദ് ഉസ്മാൻ സഖാഫി പ്രാർഥനയും ഈദ് സന്ദേശ പ്രസംഗവും നടത്തി. ബഹ്‌റൈൻ മദ്രസ്സ അഞ്ചാം ക്ലാസ് പൊതു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച ഫാത്തിമ, അജ്‌നാൻ എന്നിവരെ ഉസ്മാൻ സഖാഫി ആദരിച്ചു.
മുഹമ്മദ് കുട്ടി ആസിഫ് ആശംസകൾ നേർന്നു. തുടർന്നു കുട്ടികളും മുതിർന്നവരും കലാപരിപാടികൾ അവതരിപ്പിച്ചു. കുട്ടികൾക്കുള്ള സമ്മാനങ്ങൾ കമ്മിറ്റി ഭാരവാഹികൾ വിതരണം ചെയ്തു. ഹൈദർ അലി, നൗഷാദ്, ഫൈസൽ, ലത്തീഫ്, നൗഷാദ് കെ എം കെ, മഹ്ഫൂസ് മിർസാ കരീം തുടങ്ങിയവർ നേതൃത്വം നൽകി. സെക്രട്ടറി ഗഫൂർ കെവി സ്വാഗതവും പ്രോഗ്രാം കോഡിനേറ്റർ നൗഫൽ കെപി നന്ദിയും പറഞ്ഞു.