മനാമ: വൈ ഐ എഫ് സി നടത്തിയ സൂപ്പർ കപ്പ് ഇന്റേർണൽ ടൂർണമെന്റിൽ ഐ ഐ എഫ് സി ബ്ലാസ്റ്റേഴ്‌സ് ജേതാക്കളായി. വൈ ഐ എഫ് സി ലെജൻഡ്സിനെ 1 നെതിരെ 2 ഗോളിനാണ് ഐ ഐ എഫ് സി ബ്ലാസ്റ്റേഴ്‌സ് വിജയിച്ചത്. റണ്ണേഴ്‌സ് ട്രോഫി വൈ ഐ എഫ് സി ക്യാപ്റ്റൻ സവാദും വിന്നേഴ്സ് ട്രോഫി അൻസാറും , കോശിയും ചേർന്ന് വിജയികൾക്ക് നൽകി. മുഹമ്മദ് സലീൽ കളി നിയന്ത്രിച്ച. ഇജാസ് ,അബ്ദുൽ സിറാജ് ,അഹദ് ,സവാദ് ,മിനഹാജ് ,അജ്മൽ ,സിറാജ് കിഴുപ്പിള്ളിക്കര നേതൃത്വം നൽകി.