മനാമ: പുതിയ കാലത്തെ അധ്യയന പ്രക്രിയയിൽ രക്ഷിതാക്കൾക്ക് വളരെ ക്രിയാത്മകമായ പങ്ക് വഹിക്കാനുണ്ടെന്നും തികഞ്ഞ ജാഗ്രതയോടെയും പരിശീലനം നേടിയും രക്ഷിതാക്കൾ അത് നിർവ്വഹിക്കണമെന്നും പ്രമുഖ ട്രൈനറും സുന്നി വിദ്യഭ്യാസ ബോർഡ് സിക്രട്ടറിയുമായ ഡോ: അബ്ദുൾ അസീസ് ഫൈസി ചെറുവാടി പ്രസ്താവിച്ചു.
മദ്രസ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നൂതന പരിഷ്കരണങ്ങളെ കുറിച്ചും പുതിയ കരിക്കുലത്തെ കുറിച്ചും രക്ഷിതാക്കൾക്ക് അവബോധം നൽകുകയെന്ന ലക്ഷ്യത്തോടെ ഐ.സി.എഫ്. ബഹ്റൈൻ നാഷണൽ എജുക്കേഷൻ സമിതി സംഘടിപ്പിച്ച പാരന്റ്സ് മീറ്റിൽ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.
ഐ.സി.എഫ്. എജുക്കേഷൻ സമിതി അംഗം മമ്മൂട്ടി മുസ്ല്യാരുടെ അദ്ധ്യക്ഷതയിൽ നാഷണൽ പ്രസിഡണ്ട് കെ.സി. സൈനുദ്ധീൻ സഖാഫി ഉദ്ഘാടനം ചെയ്തു. എം.സി. അബ്ദുൾ കരീം ഹാജി ആശംസകൾ നേർന്നു. റഫീഖ് ലത്വീഫി വരവൂർ സ്വാഗതവും യൂസുഫ് അഹ്സനി കൊളത്തൂർ നന്ദിയും പറഞ്ഞു.