മനാമ: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന ബഹ്‌റൈൻ സാമൂഹിക പ്രവർത്തന രംഗത്തെ നിറസാന്നിധ്യവും ഇന്ത്യൻ സോഷ്യൽ ഫോറം സനദ് ബ്രാഞ്ച് സെക്രട്ടറിയുമായ എൻ കെ അബൂബക്കർ സിദ്ദിഖിന് ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ കേരള ഘടകം യാത്രയയപ്പ് നൽകി. ഇന്ത്യൻ സോഷ്യൽ ഫോറത്തിന് വേണ്ടി കേരള ഘടകം പ്രസിഡന്റ് സൈഫ് അഴിക്കോട് ഉപഹാരം കൈ മാറി. ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം വൈസ് പ്രസിഡന്റ് അഷ്റഫ് പാതിരിപറ്റ, ഷാനവാസ് ചുള്ളികൽ, എം കെ പി റാഷിദ്, ഹനീഫ മഞ്ചേശ്വരം എന്നിവർ സന്നിഹിതർ ആയിരുന്നു.
