മനാമ: ജനതാ കൾച്ചറൽ സെൻ്റർ മിഡിൽ ഈസ്റ്റ് (ഓവർസീസ്) കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പി ജി രാജേന്ദ്രൻ – പ്രസിഡണ്ട് (യുഎഇ), നജീബ് കടലായി – ജനറൽ സെക്രട്ടറി (ബഹ്റൈൻ), അനിൽ കൊയിലാണ്ടി – ട്രഷറർ (കുവൈത്ത്), വൈസ് പ്രസിഡണ്ടായി മണി പാനൂരിനെയും(കുവൈത്ത്), സെക്രട്ടറിമാരായി നാസർ മുഖദാർ (യു എ ഇ), സുധീർ ചാറയം (ഒമാൻ) എന്നിവരെയും തെരഞ്ഞെടുത്തു.
വെബിനാർ വഴി നടന്ന പരിപാടിയിൽ വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ സംബന്ധിച്ചു. കോയ വേങ്ങര സ്വാഗതം പറഞ്ഞ യോഗത്തിൽ ടി ജെ ബാബു വയനാട് അദ്ധ്യക്ഷത വഹിച്ചു. ഇ കെ ദിനേശൻ പരിപാടി നിയന്ത്രിച്ചു. ജെ പി സി അധ്യക്ഷൻ സിയാദ് ഏഴംകുളം ആശംസകളർപ്പിച്ച് സംസാരിച്ചു. നാസർ മുഖദാർ നന്ദി പ്രകാശിപ്പിച്ചു.