മനാമ: ലയൺസ് ക്ലബ്ബ് ഓഫ് മലബാർ ബഹ്‌റൈൻ സ്ത്രീ സൗഹൃദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗുദൈബിയ ആസ്റ്റർ ഹോസ്പിറ്റലിൽ വെച്ച് നടന്ന മെഡിക്കൽ ക്യാമ്പിൽ മുന്നൂറോളം പേർ പങ്കെടുത്തു. ക്യാമ്പിൽ ഗൈനക്കോളജിസ്റ്റ് ഉൾപ്പെടെയുള്ള വിദഗ്ദ ഡോക്ടർമാരുടെ സേവനവും ലഭ്യമായിരുന്നു. ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം ബഹ്‌റൈൻ പാർലിമെന്റ് അംഗവും കൺസൾട്ടിങ്ങ് ഡോക്ടറും കൂടിയായ ഡോ. മസൂമ എച്ച്. എ റഹിം ഉദ്ഘാടനം ചെയ്തു.ലയൺസ് ക്ലബ്ബ് പ്രസിഡന്റ് നിസാർ കുന്നംകുളത്തിങ്ങൽ അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി സൽമാനുൽ ഫാരിസ് സ്വാഗതം ആശംസിച്ചു.
പ്രോഗ്രാം ജനറൽ കൺവീനറും ലയൺസ് ക്ലബ് വൈസ് പ്രസിഡന്റും ആയ റംഷാദ് അയിലക്കാട്, ലയൺസ് ക്ലബ്ബ് ഡയറക്ടർ മൂസ ഹാജി,വൈസ് പ്രസിഡന്റ് സജിൻ ഹെൻട്രി, ആസ്റ്റർ ഓപ്പറേഷൻസ് മാനേജർ രജിത്, ഹ്യൂമൻ റിസോഴ്സ് മാനേജർ ദിവ്യ,മാർക്കറ്റിങ് മാനേജർ സുൽഫിക്കർ,മലയാളി മംസ് മിഡിൽ ഈസ്റ്റ് ബഹ്‌റൈൻ കോർഡിനേറ്റർസ് ആയ ഷറീൻ ഷൗക്കത്ത്, ഷഫീല യാസിർ, സാമൂഹ്യ പ്രവർത്തകരായ നിസാർ കൊല്ലം, ജേക്കബ് തേക്കുതോട് തുടങ്ങിയവർ സംസാരിച്ചു.ജോയന്റ് സെക്രട്ടറി സുനിൽ ചെറിയാൻ നന്ദി പറഞ്ഞു
ലയൺസ് ക്ലബ്ബ് ഭാരവാഹികളായ ഫിറോസ് നങ്ങാരത്ത്,ബിജേഷ്,ഹലീൽ റഹ്മാൻ, കരീം, എൽദോ, അരുൺ ജോയ്, ഷാസ് പോക്കുട്ടി, സുനിൽ ചിറയിൻ കീഴ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി..