bahrainvartha-official-logo
Search
Close this search box.

വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് വിമൻസ് ഫോറം പ്രവർത്തനോദ്‌ഘാടനം

WhatsApp Image 2022-05-22 at 7.19.33 PM

മനാമ: വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് വിമൻസ് ഫോറത്തി​െന്‍റ പ്രവർത്തനോദ്‌ഘാടനവും ഗ്ലോബൽ കോൺഫറൻസി​െന്‍റ കിക്ക്‌ ഓഫ് മീറ്റിങ്ങും കെ.സി.എ ഹാളിൽ നടന്നു. ക്യാപിറ്റൽ മുനിസിപ്പാലിറ്റി മെംബറും എസ്.എം.ഇ സ്ട്രീറ്റ് ഗ്ലോബൽ വുമൺ അവാർഡ് ജേതാവുമായ ഡോ. ലുൽവ അൽ മുത്​ലഖ്​ ഉദ്‌ഘാടനം ചെയ്തു. മാധ്യമ പ്രവർത്തക രാജി ഉണ്ണികൃഷ്ണൻ വിശിഷ്ടാതിഥിയായിരുന്നു.

ഡബ്ല്യു.എം.സി ബഹ്‌റൈൻ പ്രോവിൻസ് പ്രസിഡന്‍റ്​ എബ്രഹാം സാമുവേൽ അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം പ്രസിഡന്‍റ്​ കൃപ രാജീവ് വനിതാ വിഭാഗം അംഗങ്ങളെ പരിചയപ്പെടുത്തി. തുടർന്ന് വിശിഷ്ടാഥികൾ കമ്മിറ്റി അംഗങ്ങൾക്ക് ബാഡ്ജിങ് സെറിമണി നടത്തി. മുഖ്യാഥിതിക്കും വിശിഷ്ടാതിഥിക്കും മൊമെ​േന്‍റാ നൽകി ആദരിച്ചു.

ഇന്ത്യൻ ക്ലബ് ചെയർമാൻ കെ.എം ചെറിയാൻ, ഡബ്ല്യു.എം.സി ബഹ്‌റൈൻ പ്രോവിൻസ് ചെയർമാൻ ബാബു കുഞ്ഞിരാമൻ, മിഡിൽ ഈസ്റ്റ് ചെയർമാൻ രാധാകൃഷ്ണൻ തെരുവത്ത്, വൈസ് ചെയർ പേഴ്സൺ ദീപ ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.

തുടർന്ന്​ നടന്ന കലാസാംസ്കാരിക പരിപാടിയിൽ വനിതാ വിഭാഗം ജനറൽ സെക്രട്ടറി രേഖ രാഘവൻ കോറിയോഗ്രഫി നിർവഹിച്ച് ഡബ്ല്യു.എം.സി കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ നൃത്തങ്ങൾ ആകർഷകമായി. ശ്രീഷ്മ വീണ കച്ചേരി അവതരിപ്പിച്ചു. ജിജോ ബേബി, രാജീവ് മേനോൻ, അരവിന്ദ്, ശില്പ എന്നിവർ ഗാനമാലപിച്ചു. ശ്രദ്ധ ഗോകുൽ, തീർഥ പ്രമോദ് എന്നിവർ ശാസ്ത്രീയ നൃത്തങ്ങൾ അവതരിപ്പിച്ചു. ഡബ്ല്യു.എം.സി വൈസ് ചെയർമാനും പരിപാടിയുടെ ജനറൽ കൺവീനറുമായ വിനോദ് നാരായണ​െന്‍റ നേതൃത്വത്തിൽ വിവിധ സബ് കമ്മിറ്റികൾ പരിപാടികൾ നിയന്ത്രിച്ചു.

ബഹ്‌റൈൻ പ്രൊവിൻസ്​ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജിജോ ബേബി, ഗണേഷ് നമ്പൂതിരി, ദേവരാജൻ, എബി തോമസ്, അബ്ദുള്ള, വിനയൻ, രാജീവ്, വനിതാ വിഭാഗം അംഗങ്ങളായ ഭവിഷ അനൂപ്‌, രമ സന്തോഷ്, ഷിജിൻ സുജിത്, മിനി പ്രമിലീഷ്, അനു അലൻ, പ്രസന്ന രഘു, മീര വിജേഷ്, അഞ്ജു, മെസ്സി, രഞ്ജിനി, സ്നേഹ, അശ്വിനി, നീതു, രേഷ്മ, നിഷ, അർച്ചന, തുഷാര, ഫ്‌ളൈഡി എന്നിവർ മാർഗ നിർദേശങ്ങൾ നൽകി.

ജിഷ സുബിൻ പരിപാടിയുടെ അവതാരക ആയിരുന്നു. വൈസ് പ്രസിഡന്‍റ്​ ഹരീഷ് നായർ സ്വാഗതവും വനിതാ വിഭാഗം വൈസ് പ്രസിഡന്‍റ്​ ഉഷ സുരേഷ് നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!