മനാമ: മുഹറഖ് മലയാളി സമാജം പുതിയ ഭരണസമിതിയെ തെരെഞ്ഞെടുത്തു. മനാമ ഗ്രീൻ പാർക്ക് റെസ്റ്റോറന്‍റ് പാർട്ടി ഹാളിൽ നടന്ന യോഗം തെരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികളായ മുഹമ്മദ് റഫീഖ്, അനസ് റഹിം, അൻവർ നിലമ്പൂർ, അബ്ദുൽ റഹ്മാൻ എന്നിവർ നേതൃത്വം നൽകി. നിലവിലെ പ്രസിഡന്‍റ് അൻവർ നിലമ്പൂരിെന്റ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ആനന്ദ് വേണുഗോപാൽ നായർ ഭരണ സമിതി റിപ്പോർട്ടും ട്രഷറർ അബ്ദുൽ റഹ്മാൻ കണക്കും അവതരിപ്പിച്ചു.
പ്രസിഡന്‍റായി ഷിഹാബ് കറുകപുത്തൂരിനെയും വൈസ് പ്രസിഡന്‍റുമാരായി ലിപിൻ ജോസ്, ബാഹിറ അനസ്, സെക്രട്ടറിയായി പി.സി രജീഷ്, ജോ. സെക്രട്ടറിമാരായി കെ. ലത്തീഫ്, ബിജിൻ ബാലൻ, ട്രഷററായി എം.കെ ബാബു, അസി. ട്രഷററായി തങ്കച്ചൻ, എന്‍റർടൈൻമെന്‍റ് വിങ് കൺവീനറായി മുജീബ്, മീഡിയ സെൽ കൺവീനറായി ഹരികൃഷ്ണൻ, മെംബർഷിപ്പ് കൺവീനറായി മുഹമ്മദ് ഷാഫി, ഹെല്പ് ഡസ്ക് (ജീവകാരുണ്യ വിഭാഗം) കൺവീനറായി പ്രമോദ് വടകര, സ്പോർട്സ് വിങ് കൺവീനറായി നൗഷാദ് പൊന്നാനി എന്നിവരെ തെരഞ്ഞെടുത്തു. ആക്ടിങ് സെക്രട്ടറി ലത്തീഫ് കോളിക്കൽ സ്വാഗതവും അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.