മനാമ: അൽ ഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്റർ കുട്ടികൾക്കായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പരിപാടിയിൽ 250 കുട്ടികൾ പങ്കെടുത്തു. ആരോഗ്യം, ശാരീരിക ക്ഷമത എന്നിവയുടെ പ്രാധാന്യം ബോധവൽക്കരിക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. കുട്ടികളെ കൈ ശുചിത്വം, ശാരീരിക പ്രവർത്തികൾ എന്നിവയെക്കുറിച്ച് പഠിപ്പിക്കുകയും ചെയ്തു.
യു.എ.ഇ എക്സ്ചേഞ്ച്, യു.എഫ്.സി ജിം, എം ജെ ഡി സ്പോർട്സ് ക്ലബും ചേർന്ന് സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയിൽ ബ്രിട്ടീഷ് സ്കൂൾ ഓഫ് ബഹ്റൈൻ, ഇന്റർനാഷണൽ സ്കൂൾ ഓഫ് ചൗഫത്ത് – മനാമ, അൽ നൂർ ഇന്റർനാഷണൽ സ്കൂൾ, പാക്കിസ്ഥാൻ സ്കൂൾ, ന്യൂ ജനറേഷൻ പ്രൈവറ്റ് സ്കൂൾ എന്നിവയുൾപ്പെടെ എട്ട് സ്കൂളുകൾ പങ്കെടുത്തു.