മനാമ: പ്രശസ്ത മജീഷ്യനും മോട്ടിവേഷൻ സ്പീക്കറുമായ ഗോപിനാഥ് മുതുകാടിനെ കനോലി നിലംബൂർ കൂട്ടായ്മ ആദരിച്ചു. ജനറൽ സെക്രട്ടറി മനു തറയ്യത്ത് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് അബ്ദുസലാം എ. പി മുതുകാടിനെ പൊന്നാട അണിയിച്ചു. സ്വന്തം നാടിന്റെ കൂട്ടായ്മയുടെ ആദരവ് ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും, കൂട്ടായ്മയുടെ പ്രവർത്തനങ്ങളെ മുതുകാട് മുക്തഖണ്ഡം പ്രശംസിക്കുകയും ചെയ്തു. ഐമാക് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, മീഡിയ & ജോബ് സെൽ കൺവീനർ അൻവർ നിലമ്പൂർ, മെമ്പർഷിപ് ഇൻ ചാർജ് രജീഷ് ആർ. പി , എന്നിവർ സന്നിഹിതരായിരുന്നു. ട്രഷറർ തോമസ് വഗീസ് ചുങ്കത്തിൽ നന്ദിയും പറഞ്ഞു.