പ്രവാസി വെൽഫയർ ഉപരിപഠന – കരിയർ മാർഗ്ഗനിർദേശ വെബിനാർ ഇന്ന്

New Project - 2022-06-06T100359.379

മനാമ: 10, +2 കഴിഞ്ഞ വിദ്യാർത്ഥികൾക്കായി പ്രവാസി വെൽഫെയർ ബഹ്റൈൻ സംഘടിപ്പിക്കുന്ന ഉപരിപഠന – കരിയർ മാർഗ്ഗനിർദേശ വെബിനാർ ഇന്ന് (ജൂൺ 6, തിങ്കളാഴ്ച) വൈകുന്നേരം 6.30 ന് Zoom ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടക്കും. ഉപരിപഠന – കരിയർ ഗൈഡൻസ് മേഖലകളിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലധികമായി ഉപദേശ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്ന കരിയർ ഗുരു ജലീൽ എം എസ് നേതൃത്വം നൽകും.

പത്താം ക്ലാസും പ്ലസ് ടുവും കഴിഞ്ഞ പ്രവാസി വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും കുട്ടികളുടെ ഉപരിപഠനവുമായി ബന്ധപ്പെട്ട ആകുലതകൾക്ക് പരിഹാരവും മാർഗനിർദേശവും നൽകാൻ ഈ വെബിനാർ പ്രയോജനപ്രദമായിരിക്കും. 10, +2 കഴിഞ്ഞ വിദ്യാർത്ഥികളുടെ തുടർ വിദ്യാഭ്യാസം, പുതിയ ജോലി സാധ്യതകൾ എന്നീ വിഷയങ്ങളിൽ സംശയങ്ങൾ തൽസമയം തീർക്കാൻ സഹായകമാകുന്ന രീതിയിലാണ് വെബിനാർ സംഘടിപ്പിച്ചിട്ടുള്ളത് എന്ന് പ്രവാസി വെൽഫെയർ, ബഹ്റൈൻ കരിയർ ആൻഡ് എഡ്യൂക്കേഷൻ സെക്രട്ടറി ഷിജിന ആഷിക് അറിയിച്ചു.

Date and Time: 2022 Jun 06 Monday, 06:30 PM Bahrain time

Join Zoom Meeting
https://us02web.zoom.us/j/85445373777?pwd=NTJ2ZzFKRnhEaWt4SjU5Z1dNZHF5dz09

Meeting ID: 854 4537 3777
Passcode: 12321

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!