മനാമ: ബഹ്‌റൈൻ പ്രവാസിയും യുവ എഴുത്തുകാരനുമായ കാസിം കല്ലായി രചിച്ച ‘ഇലാഹുന’ ആൽബം സീഡി കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച മെംബേഴ്‌സ് ഡേ പരിപാടിയിൽ പ്രകാശനം ചെയ്തു. ജോണി താമരശ്ശേരി, ജ്യോതിഷ് പണിക്കർ, മനോജ് മയ്യന്നൂർ, സലിം ചിങ്ങപുരം, അഷ്‌റഫ് പുതിയപാലം, റിഷാദ് കോഴിക്കോട്, ശ്രീജിത്ത് കുറിഞ്ഞാലിയോട്, രാജീവ് തുറയൂർ, അനിൽ മടപ്പള്ളി, റംഷാദ് ബാവ, ബേബി കുട്ടൻ, സുബീഷ് മടപ്പള്ളി, മനീഷ തുടങ്ങിയവർ സംബന്ധിച്ചു.
അൽ ഇസ് ക്രിയേഷൻസിെന്‍റ ബാനറിൽ ഫഹദ് സിച്ഛ് സംഗീതം നൽകി ആലപിച്ച ഗാനത്തിന് യഹ്‌യ റഹിം പനക്കൽ കഥയും സംവിധാനവും നിർവഹിച്ചു. പ്രജിഷ റാം, ജെസ കാസിം, ലക്ഷ്മിക റാം എന്നിവരാണ് അഭിനേതാക്കൾ.