മനാമ: നടുവണ്ണൂർ ഗ്ലോബൽ ഫോറം വനിത വിഭാഗം സംഘടിപ്പിക്കുന്ന ‘ആരോഗ്യ സംരക്ഷണം’ പരമ്പരയിലെ ആദ്യത്തെ ക്ലാസ് സൽമാബാദ് റൂബി റസ്റ്റാറന്റിൽവെച്ച് നടന്നു. ഹോർമോൺ വ്യതിയാനങ്ങളും അതുമൂലം സ്ത്രീകളിലുണ്ടാകുന്ന മാനസിക, ശാരീരിക ബുദ്ധിമുട്ടുകളും എങ്ങനെ പരിഹരിക്കാം എന്ന വിഷയത്തിൽ ഡോ. ദിവ്യ പ്രവീൺ ക്ലാസ് നയിച്ചു.
പ്രസിഡന്റ് കെ.കെ. ജാലിസ് ഉദ്ഘാടനം ചെയ്തു. എ.സി.എ. ബക്കർ, ഫിറോസ് ആപ്പറ്റ, കെ.സി. ഷെമീം, വനിത വിഭാഗം പ്രസിഡന്റ് രവിത വിപിൻ എന്നിവർ സംസാരിച്ചു. സെമീറ ഷാഹിദ്, സാലിഹ നഫീൽ എന്നിവർ അവതാരകയായി. കെ.സി. ഷെബീർ, പ്രവീൺ, പ്രശാന്ത് എന്നിവർ അതിഥികളായിരുന്നു. വിപിൻ മൂലാട്, ഷാഹിദ് അഭയം എന്നിവർ നേതൃത്വം നൽകി. അസ്ബിത ഷമിം ഡോക്ടർക്ക് മെമന്റോ സമ്മാനിച്ചു. വനിത വിഭാഗം സെക്രട്ടറി സാജിദ ബക്കർ സ്വാഗതവും ട്രഷറർ കുൽസു ഫിറോസ് നന്ദിയും പറഞ്ഞു.