മനാമ: പ്രവാചക നിന്ദ നടത്തിയ പാർട്ടി വക്താവിനെ സസ്പെൻഡ് ചെയ്യാനുള്ള ഭാരതീയ ജനത പാർട്ടിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. മുസ്ലിം വികാരങ്ങളെ പ്രകോപിപ്പിക്കുന്നതും മതവിദ്വേഷം ഉണർത്തുന്നതുമായ രീതിയിൽ പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ നടത്തിയ അധിക്ഷേപങ്ങൾ അപലപിക്കേണ്ടതിന്റെ ആവശ്യകതയും ബഹ്റൈൻ ഊന്നിപ്പറഞ്ഞു.
എല്ലാ മതവിശ്വാസങ്ങളോടും മതചിഹ്നങ്ങളോടും വ്യക്തിത്വങ്ങളോടും ആദരവ് പുലർത്തൽ പ്രാധാന്യമേറിയതാണെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി. മതങ്ങളും നാഗരികതകളും തമ്മിലുള്ള സഹിഷ്ണുത കാത്തുസൂക്ഷിക്കണം. ആശയങ്ങൾ തമ്മിലുള്ള ബഹുമാനം, സംവേദനം എന്നിവയിലൂടെ മൂല്യങ്ങൾ പ്രചരിപ്പിക്കാനും വിഭാഗീയതയും വെറുപ്പും പ്രചരിപ്പിക്കുന്ന തീവ്ര ചിന്താഗതികളെ നേരിടാനും അന്താരാഷ്ട്ര സമൂഹത്തിന്റെ യോജിച്ച ശ്രമങ്ങളുണ്ടാകണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
Kingdom of #Bahrain welcomes BJP decision to suspend spokeswoman due to insulting remarks against Holy Prophethttps://t.co/jtKIvzEH9I pic.twitter.com/OUUT7G63Fv
— وزارة الخارجية 🇧🇭 (@bahdiplomatic) June 6, 2022