മനാമ: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ സെൻട്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ച് സിംപോണിയ ’22 എന്ന പേരിൽ ഇരുപത്തി മൂന്നാമത് രക്തദാന ക്യാമ്പ് ജൂൺ 10 വെള്ളിയാഴ്ച രാവിലെ 7:30 മുതൽ ഉച്ചക്ക് 12 വരെയാണ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 35991856, 39688134, 36976707, 38828845 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ഫാ. സുനിൽ കുര്യൻ ബേബി, ക്രിസ്റ്റി പി വർഗ്ഗീസ്, അജി ചാക്കോ, ഷിജു സി ജോർജ്ജ്, സോജി ജോർജ്ജ് എന്നിവർ അറിയിച്ചു.