മനാമ: താജുദ്ദീൻ വടകരയുടെ നേതൃത്വത്തിൽ മ്യൂസിക്കൽ ഡാൻസ് പരിപാടിയായ ‘ഖൽബാണ് താജുദ്ദീൻ’ ഇന്ത്യൻ ക്ലബ് ഗ്രൗണ്ടിൽ അരങ്ങേറി. ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം മുഹമ്മദ് റാഫി, പട്ടുറുമാൽ ഫെയിം നൗഫൽ മഞ്ചേരി, ഗാനരചയിതാവ് ആഷിർ വടകര, ഗായികമാരായ സജില സലിം, ഹർഷ കാലിക്കറ്റ്, ആഗ്നേയ, മോഹ ബാൻഡ് സംഘം, ഡാൻസ് ടീമായ ‘ഓറ ഡാൻസ്’ തുടങ്ങിയവർ പരിപാടികൾ അവതരിപ്പിച്ചു.
സലീജ് കണ്ണൂർ, റഫീഖ് വടകര തുടങ്ങിയവരുടെ നേതൃത്വത്തിൽ എട്ടുപേരടങ്ങിയ ലൈവ് മ്യൂസിക് ടീം പരിപാടിക്ക് കൊഴുപ്പേകി. ‘ഖൽബാണ് ഫാത്തിമ’ എന്ന പാട്ടിെന്റ പതിനേഴാം വാർഷിക ആഘോഷ ചടങ്ങുകൂടിയായിരുന്നു വേദി. മനോജ് മയ്യന്നൂർ സംവിധാനംചെയ്ത പരിപാടി ഒരുക്കിയത് സുമേഷ് പെർഫെക്ട്ലൈൻ, സബീൽ മുഹമ്മദ്, അമ്പിളി, ജന്നത്ത്, ഷെയ്ക്ക്, ഷിൻഷി കക്കട്ടിൽ തുടങ്ങിയവരാണ്.
