മനാമ: ബഹ്‌റൈനിലെ യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കിക് സ്റ്റാർട്ട് ബഹ്‌റൈൻ സ്റ്റാർട്ടപ്പ് വർക്ഷോപ്പുകൾ സംഘടിപ്പിക്കുന്നു . ചേഞ്ച് ടു വേർഡ്സ് എക്സലൻസ് എന്ന വിഷയത്തിൽ പ്രമുഖ പ്രഭാഷകനും ടെക്‌നോളജി കാൾസൾട്ടന്റുമായ ഖാലിദ് ജലാൽ ക്ലാസ്സ് നൽകും. ലീഡര്ഷിപ് ഫോർ എന്റർപ്രണര്ഷിപ് , കമ്മ്യൂണിക്കേറ്റ് ഫോർ ഓപ്പർച്യുണിറ്റിസ്, കണക്ട് ആൻഡ് നെറ്റ് വർക്ക് മോഡറേറ് ടു അട്രാക്റ്റ് എന്നി വിഷയങ്ങളിൽ ക്ലാസുകൾ നൽകും. കിക് സ്റ്റാർട്ട് ബഹ്‌റൈൻ നിരവധി സീരിയസ് ഓഫ് വർക്ക് ഷോപ്പുകളിൽ ആണ് നടത്തി വരുന്നത്. ഈ മാസം 15ന് സീഫിൽ ഉള്ള കിക്ക് സ്റ്റാർട്ട് ഓഫീസിൽ വച്ച് വൈകിട്ട് അഞ്ചു മണി മുതൽ ഏഴുമണി വരെയാണ് പരുപാടി നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 36727543, 66370888 എന്നി നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.