മനാമ: കോഴിക്കോട് ജില്ലാ പ്രവാസ്സി അസോസിയേഷൻ സംഘടിപ്പിച്ച മെമ്പേഴ്‌സ്ഡെ വിവിധ പരിപാടികളോടെ ആഘോഷിച്ചു. മർമ്മറീസ് ഗാർഡനിൽ സംഘടിപ്പിച്ച പരിപാടിയിൽ അഞ്ഞൂറില്പരം അംഗങ്ങളും, അവരുടെ കുടുംബങ്ങളും, ബഹ്‌റൈനിലെ നിരവധി കലാ സാംസ്‌കാരിക പ്രവ ർത്തകരും പങ്കെടുത്തു. രാവിലെ ഒൻപതു മണിമുതൽ ഗാനമേളയും, നൃത്തനൃത്യങ്ങളും, വിവിധ തരം ഗെയിംസുകളും മറ്റു കലാപരിപാടികളും അംഗങ്ങളെ ആവേശത്തിലാക്കി. ദേശഭക്തി ഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ മനീഷ, രജീഷ് എംഎം അവതാരകരായിരുന്നു.
ഫ്‌ളവേഴ്‌സ് ടീവി ഫെയിം ഉണ്ണികൃഷ്ണൻ ഓച്ചിറയുടെ നാദസ്വരവും, സതീഷ് ബാബു, റംഷാദ് ബാവ, കബീർ തിക്കോടി, അഗ്നേയ, ശ്രെദ്ധ, നിദഫാത്തിമ തുടങ്ങി നൂറിൽപ്പരം കുട്ടികളുടെയും മുതിർന്നവരുടെയും വിവിധതരം പരിപാടികളും മെമ്പേഴ്‌സ്ഡെ ഒരു ആഘോഷമാക്കി മാറ്റി. ആയിരത്തി അഞ്ഞൂറോളം രജിസ്‌ട്രേഡ് അംഗങ്ങളും, രണ്ടായിരത്തോളം അംഗങ്ങളുമുള്ള കോഴിക്കോട് ജില്ലാ പ്രവാസ്സി അസോസിയേഷൻ അംഗങ്ങളെ ഉൾപ്പെടുത്തി ആരംഭിക്കാൻ പോകുന്ന വ്യവസായ സംരഭങ്ങളുടെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുന്നതാണെന്നും, ഒക്ടോബറിൽ രണ്ട് ദിവങ്ങളിലായി നടക്കാൻ പോകുന്ന മലബാർ മഹോത്സവത്തിന്റെ വേദിയിൽ വ്യവസായ സംരഭത്തിന്റെ ഉത്ഘാടനം നടക്കുന്നതാണെന്നും സംഘടനയുടെ പ്രസിഡന്റ് ജോണി താമരശ്ശേരിയും, ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കരും ചടങ്ങിൽ പ്രഖ്യാപിച്ചു.
മനോജ് മയ്യന്നൂരിന്റെ സംവിധാനത്തിൽ അണിയിച്ചൊരുക്കിയ പരിപാടി കലാവിഭാഗം സെക്രട്ടറി ശ്രീജിത്ത് കുറിഞാലിയോടിന്റെ നേതൃത്വത്തിൽ ബേബി കുട്ടൻ, മെമ്പർ ഷിപ്പ് സെക്രട്ടറി രാജീവ് തുറയൂർ, രമേഷ് പയ്യോളി,അനിൽ മടപ്പള്ളി, റിഷാദ് കോഴിക്കോട്, അഷ്‌റഫ് പുതിയപാലം, ജ്യോജിഷ്, സുബീഷ് മടപ്പള്ളി തുടങ്ങിയവർ നിയന്ദ്രിച്ചു. പരിപാടിയുടെ വിജയത്തിനായി സുധി കൊല്ലം, റോഷിത് അത്തോളി, ശ്രീജിത്ത് കുന്നുമ്മൽ, ജോഗിഷ്, സുരേഷ് പികെ, ഇഎം ജിജീഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റി പ്രവർത്തിച്ചിരുന്നു. ചടങ്ങിന് ട്രഷറർ സലിം ചിങ്ങപുരം നന്ദി പറഞ്ഞു.