മനാമ: ബഹറൈനിൽ ഉള്ള ചാവക്കാട്ടുകാരുടെ കൂട്ടായ്മയായ നമ്മള്‍ ചാവക്കാട്ടുക്കാര്‍ എന്ന സംഘടനയുടെ ബഹറിൻ ചാപ്‌റ്റർ വിഷു ഈസ്റ്റർ കുടുംബസംഗമം, ചീനിമരത്തണലിൽ എന്ന പേരിൽ ഏപ്രിൽ 19 വെള്ളിയാഴ്ച വൈകീട്ട് ബഹ്‌റൈൻ കേരളീയസമാജം എം. എം. രാമചന്ദ്രൻ ഹാളിൽ സംഘടിപ്പിച്ചു. നമ്മൾ ചാവക്കാട്ടുകാർ പ്രസിഡന്റ് ശ്രീ. ഷുഹൈബ് മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ശ്രീ. യൂസഫ് അലി സ്വാഗതം ആശംസിച്ചു. ബഹറിൻ കേരളീയ സമാജം ആക്ടിങ് പ്രസിഡന്റ് ശ്രീ. മോഹൻരാജ് ആണ് ഭദ്രദീപം തെളിയിച്ചുകൊണ്ട് വിഷു ഈസ്റ്റർ ആഘോഷപരിപാടിയുട ഉദ്‌ഘാടന കർമ്മം നിവ്വഹിച്ചത്.സമാജം ആക്ടിങ് സെക്രട്ടറി ടി. ജെ. ഗിരീഷ് പ്രശസ്ത ഗായിക ചാവക്കാടിന്റെ സ്വന്തം വാനമ്പാടി ശ്രീമതി. ലൈല റസാഖ്, നമ്മൾ ചാവക്കാട്ടുകാർ രക്ഷാധികാരി മനോഹരൻ പാവറട്ടി, ഫിറോസ് തിരുവത്ര, എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
നാട്ടിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നമ്മൾ ചാവക്കാട്ടുകാർ എന്ന ആഗോള സൗഹൃദ കൂട്ടായ്മക്ക് എല്ലാ ഗൾഫ് രാജ്യങ്ങളിലും ചാപ്റ്ററുകൾ പ്രവർത്തിക്കുന്നുണ്ട്. ചാവക്കാടിന്റെ വികസന പ്രവർത്തങ്ങളിൽ സഹകരിക്കുകയും, പ്രവാസികളായ ചാവക്കാട്ടുകാരുടെ ക്ഷേമ പ്രവർത്തങ്ങളിലും, ജീവകാരുണ്യ പ്രവർത്തനത്തിനും മുൻതൂക്കം കൊടുത്തുകൊണ്ടായിരിക്കും സംഘടന പ്രവർത്തിക്കുക എന്ന് പ്രസിഡന്റ് ശ്രീ. ഷുഹൈബ് മുഹമ്മദ് പറഞ്ഞു.
എണ്‍പതുകളിലെ മാപിള പാട്ടിന്‍റെ തോഴി ചാവക്കാടിന്‍റെ സ്വന്തം ഗായികയായ ശ്രീമതി ലെെല റസാഖ്, കേരള സംഗീത നാടക സംഗീത അക്കാദമി അവാര്‍ഡ് ജേതാവും,നമ്മള്‍ ചാവക്കാട്ടുക്കാര്‍ ബഹ്റയിന്‍ ചാ്പറ്റര്‍ രക്ഷാധികാരിയുമായ മനോഹര്‍ പാവറട്ടി എന്നിവരെ കലാ രംഗത്തെ സമഗ്ര സംഭാവനകളെ മാനിച്ചുകൊണ്ട് ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു.
പ്രശസ്ത പ്രവാസി കലാകാരന്മാരായ ഷിബു ഗോപാൽ, മുസ്തഫ ഷെരിഫ്, രാജീവ്, ഷുഹൈബ്, ഗോപിക ഗണേഷ് എന്നിവർ നയിച്ച ഗാനമേളയും, താഹിർ, മജീദ് എന്നിവർ അവതരിപ്പിച്ച മിമിക്രി, മാജിക് ഷോ, ഷില്‍ന,അംല എെഷ എന്നിവർ അവതരിപ്പിച്ച അറബിക് ഡാൻസ്, നന്ദന അനില്‍ ,അശ്വനി അനില്‍ എന്നിവർ അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസ് എന്നിവ ചടങ്ങിന് മാറ്റ് കൂട്ടി. അഡ്‌ഹോക് കമ്മറ്റി അംഗങ്ങൾ ആയ സുഹൈൽ, അഭിലാഷ്,വിശാഖ്, ഹംസ ചാവക്കാട്, റംഷാദ്, ഷിബു ഗുരുവായൂർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. ഷിബു ഗുരുവായുർ നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ചടങ്ങുകൾ സമാപിച്ചു.