മനാമ: എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ‘ഒരു ജീവനായി ഒരു തുള്ളി രക്തം’ എന്ന ശീർഷകത്തിൽ കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിൽ നടത്തിയ രക്തദാന ക്യാമ്പിന് അഭിനന്ദന പത്രവും ഉപഹാരവും ലഭിച്ചു.
ലോക രക്തദാന ദിനത്തോനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ സമസ്ത ബഹ്റൈൻ ആക്ടിങ് സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ് ഉപഹാരം ഏറ്റുവാങ്ങി. എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ഓർഗനൈസിങ് സെക്രട്ടറി നവാസ് കുണ്ടറയും പങ്കെടുത്തു.