മനാമ: ഉപഭോക്താക്കൾക്ക് ഏറ്റവും അനായാസം വിനിമയം നടത്താൻ സൗകര്യമൊരുക്കി ലുലു എക്സ്ചേഞ്ച് ബഹ്‌റൈൻ ഡെബിറ്റ് കാർഡുകൾ സ്വീകരിക്കുമെന്ന് അറിയിച്ചു. ഇതിനായി ഈസി പേ മെഷീനുകൾ ബഹ്റൈനിലെ എല്ലാ ലുലു എക്സ്ചേഞ്ച് ശാഖകളിലും സജീവമായി. പണമയക്കുന്നതിനോ വിദേശ കറൻസികൾ വാങ്ങുന്നതിനോ ലുലു എക്സ്ചേഞ്ചിൽ പോകുന്നതിനുമുമ്പ് ഇനി എ.ടി.എമ്മിൽ ക്യൂ നിൽക്കേണ്ട ആവശ്യമില്ല. ബഹ്റൈനിലെ ബാങ്കുകൾ നൽകുന്ന ഏത് എ.ടി.എം കാർഡും ലുലു എക്സ്ചേഞ്ചിൽ ഉപയോഗിക്കാം.
എന്നും ഉപഭോക്താക്കൾക്ക് അനായാസമായി ഇടപാടുകൾ നടുത്തവാൻ ഏറ്റവും സൗകര്യപ്രദവും അതിനൂതനമായ സാങ്കേതിക മികവും എന്നും നിലനിർത്തുക എന്നുള്ള ലക്ഷ്യങ്ങൾക്കൊപ്പം, ബഹ്‌റൈൻ ഗവണ്മെന്റിന്റെ ക്യാഷ്‌ലെസ്സ് ആൻഡ് ഡിജിറ്റൽ സൊസൈറ്റി എന്ന ലക്ഷ്യത്തിനു സഹകരണവും പങ്കാളിത്തവും നൽകുകയാണ് ലുലു എക്സ്ചേഞ്ച്ൻറെ സർവീസുകളും സൗകര്യങ്ങളുമെന്ന് ലുലു എക്സ്ചേഞ്ച് ബഹ്‌റൈൻ ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ് അറിയിച്ചു.
ലുലു എക്സ്ചേഞ്ച് ഇനോടൊപ്പം ഈ സംരംഭത്തിൽ സാങ്കേതിക പങ്കാളി ആകുവാൻ കഴിഞ്ഞതു ഏറെ സന്തോഷമുണ്ടെന്ന് eazypay ഫൗണ്ടറും, എംഡിയും, സിഇഒ യുമായ നായിഫ് തൗഫീഖ് അൽ അലവി അറിയിച്ചു .
മനാമ: ഉപഭോക്താക്കൾക്ക് ഏറ്റവും അനായാസം വിനിമയം നടത്താൻ സൗകര്യമൊരുക്കി ലുലു എക്സ്ചേഞ്ച് ബഹ്‌റൈൻ ഡെബിറ്റ് കാർഡുകൾ സ്വീകരിക്കുമെന്ന് അറിയിച്ചു. ഇതിനായി ഈസി പേ മെഷീനുകൾ ബഹ്റൈനിലെ എല്ലാ ലുലു എക്സ്ചേഞ്ച് ശാഖകളിലും സജീവമായി. പണമയക്കുന്നതിനോ വിദേശ കറൻസികൾ വാങ്ങുന്നതിനോ ലുലു എക്സ്ചേഞ്ചിൽ പോകുന്നതിനുമുമ്പ് ഇനി എ.ടി.എമ്മിൽ ക്യൂ നിൽക്കേണ്ട ആവശ്യമില്ല. ബഹ്റൈനിലെ ബാങ്കുകൾ നൽകുന്ന ഏത് എ.ടി.എം കാർഡും ലുലു എക്സ്ചേഞ്ചിൽ ഉപയോഗിക്കാം.
അബൂദബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു എക്സ്ചേഞ്ചിന് ലോകമെമ്പാടും 246 ശാഖകളാണുള്ളത്. ബഹ്റൈനിൽ 16 ശാഖകളുമുണ്ട്. 2016ൽ രൂപംകൊണ്ട ഈസി പേ ബഹ്‌റൈൻ സെൻട്രൽ ബാങ്കിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന പേയ്മെന്റ് സേവന ദാതാവാണ്. ബഹ്റൈനിലുടനീളം 500ഓളം സ്ഥാപനങ്ങളിൽ ഈസി പേ സേവനം ലഭ്യമാണ്.