ഐ.സി.എഫ് ബഹ്‌റൈന്‍ മഹ്‌ളറത്തുല്‍ ബദ് രിയ്യ വാര്‍ഷികം സംഘടിപ്പിച്ചു

മനാമ: ഐ.സി.എഫ് ബഹ്‌റൈന്‍ നാഷണല്‍ കമ്മറ്റിയുടെ കീഴില്‍ മഹ്‌ളറത്തുല്‍ ബദ് രിയ്യ വാര്‍ഷികവും സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് ഫസല്‍ കോയമ്മ (കൂറത്) തങ്ങള്‍ക്ക് സ്വീകരണവും നല്‍കി. ഐ.സി.എഫ് ദഅ്‌വാ പ്രസിഡന്റ് അബൂബക്കര്‍ ലത്വീഫിയുടെ അദ്ധ്യക്ഷതയില്‍ ബഹ്‌റൈന്‍ കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം ഷാനവാസ് മദനി ചേടിക്കുണ്ട് ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് കാസര്‍ഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് കൂറത് തങ്ങളെ പരിപാടിയില്‍ ഐ.സി.എഫിന്റെ നേതാക്കള്‍ ആദരിച്ചു. ഖാസിം (കെ.എം.സി.സി). ജമാല്‍ വിട്ടല്‍ (കെ.സി.എഫ്), അബ്ദുള്ള രണ്ടത്താണി(ആര്‍.എസ്.സി) എന്നിവര്‍ പരിപാടിക്ക് ആശംസകള്‍ നേര്‍ന്നു. ഷമീര്‍ പന്നൂര്‍ സ്വാഗതവും അബ്ദുസ്സമദ് കാക്കടവ് നന്ദിയും പറഞ്ഞു.