മനാമ: ഒമാനിൽ വച്ചുനടന്ന മുദ്ര ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവലിൽ ബഹ്റൈനിൽ ചിത്രീകരിച്ച ” സോലസ് ” മികച്ച ചിത്രം ഉൾപ്പടെ അഞ്ച് അവാർഡുകൾ കരസ്ഥമാക്കി. 30,000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് അവാർഡ്. 32 ചിത്രങ്ങൾ മത്സരിച്ച ഈ ഫെസ്റ്റിവലിൽ മികച്ച രണ്ടാമത്തെ ചിത്രമായി വാതിൽപ്പുറവും (ഒമാൻ), മൂന്നാമത്തെ ചിത്രമായി തിഥിയും (ഒമാൻ) തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ചിത്രത്തിനു പുറമെ മികച്ച സംവിധായകൻ ശ്രീജിത്ത് പറശ്ശിനി , മികച്ച നടി ലിഞ്ജു അനു, മികച്ച ക്യാമറാമാൻ ജേക്കബ് ക്രിയേറ്റീവ് ബീസ്, മികച്ച സംഗീതം കെവിൻ ഫ്രാൻസിസ് എന്നീ അവാർഡുകളാണ് സോലസിന് ലഭിച്ചത്.
ക്വീൻ ബീസ് നിർമിച്ച് അന്താരാഷ്‌ട്ര വനിതാദിനത്തിൽ പുറത്തിറങ്ങിയ വനിതകൾ മാത്രം അഭിനയിച്ച ഈ ഷോർട് ഫിലിമിന്റെ രചന നിർവഹിച്ചത് പ്രജിത് നമ്പ്യാരാണ്. ജോസി ജോയ്, നിധി തോമസ് ,ജിനു മേരിജോയ് , ഇഷ സജു എന്നിവരാണ് മറ്റ് അഭിനേതാക്കൾ .