മനാമ: ചൈനയിലെ ടെക് ഡെവലപ്പർ വണ്ടർന്യൂസ് ടെക്നോളജി റീജണൽ ഹെഡ്ക്വാർട്ടേഴ്‌സ് ബഹ്‌റൈനിൽ പ്രവർത്തനമാരംഭിക്കുന്നതായി പ്രഖ്യാപിച്ചു. മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്കൻ മേഖലകളിൽ മൊബൈൽ ആപ്ലിക്കേഷനുകളും ഗെയിമുകളും മറ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും സൃഷ്ടിക്കുന്നതിനാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബഹ്റൈനിൽ 50 മില്യൺ ഡോളർ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നിക്ഷേപിക്കാനാണ് ലക്ഷ്യം. അതോടപ്പം 500 ലേറെ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.
ഗെയിംസ്, ഇ-കൊമേഴ്സ്, വീഡിയോ, തത്സമയ ചാറ്റിംഗ് തുടങ്ങിയ വിവിധ മൊബൈൽ ആപ്ലിക്കേഷനുകൾ ഞങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ജുമേയറാഹ് റോയൽ സാറായിൽ ഇന്നലെ നടന്ന ഇവന്റിൽ വണ്ടർന്യൂസ് ടെക്നോളജി ചീഫ് എക്സിക്യൂട്ടീവ് ഔ ഴെൻക്സിങ് പറഞ്ഞു. ഞങ്ങൾ ബഹ്റൈൻ തിരഞ്ഞെടുക്കാൻ കാരണം ദയയുള്ള, കഠിനാധ്വാനികളായ ജനങ്ങളുള്ള മനോഹരമായ ഒരു രാജ്യമായത് കൊണ്ടാണ്. ബഹ്റൈനിൽ നിക്ഷേപത്തിനായി വളരെയധികം നല്ല നയങ്ങൾ ഉണ്ട്. ബഹ്റൈനിലെ ഒരു പുതിയ ശാഖ സ്ഥാപിക്കാൻ ഇ.ഡി.ബി (ഇക്കണോമിക് ഡവലപ്മെൻറ് ബോർഡ്) ഞങ്ങളെ ക്ഷണിക്കുകയും പിന്തുണയ്ക്കുകയും ചെയ്തുവെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാവിയിൽ ബഹറൈനിൽ മെച്ചപ്പെട്ട പുരോഗതി കൈവരിക്കുമെന്നതിനാൽ, നല്ലൊരു ചരിത്രവും പ്രതിഭയും ഉള്ളതിനാൽ, കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കുകയും ചെയ്യും. EDB യുമായി നമ്മുടെ തന്ത്രപരമായ സഹകരണം ബഹ്റൈനിൽ ഒരു സംരഭം തുടക്കുന്നതിനു മധ്യപൂർവ്വദേശത്തെ മറികടക്കുന്നതിന് ഒരു പ്രാദേശിക കേന്ദ്രമായി രാജ്യത്തെ ഉപയോഗിക്കുന്നതിനും ഞങ്ങളെ സഹായിച്ചിരിക്കുന്നു.
ക്യാപിറ്റൽ ഗവർണർ അൽ ഖലീഫ, ചൈനീസ് അംബാസിഡർ അൻവർ, ഇ ഡി ബി സ്റ്റാർട്ടപ്പ് ബിസിനസ്സ് ടെവേലോപ്മെന്റ്റ് ഡയറക്ടർ ജോൺ കിൽമാർട്ടിൻ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വണ്ടർന്യൂസ് ടെക്നോളജി തങ്ങളുടെ ഉത്പന്നങ്ങൾ 50 മില്യൺ ഉപയോക്താക്കളെ ആകർഷിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് ഒരു നിർണായക സംരഭം ആണെന്നു ഇത് പ്രധാനമായും ബഹ്റൈൻയുവാക്കൾക്ക് 500 തൊഴിൽ അവസരങ്ങൾ നൽകുമെന്നു ഈ അവസരങ്ങളിൽ നിന്ന് നേടാനാകുന്ന അനുഭവം അവരെ ലോകമെമ്പാടുമുള്ള ഏത് സ്ഥലത്തും ജോലി ചെയ്യാൻ പ്രാപ്തരാക്കുമെന്നു ശൈഖ് ഹിഷാം പറഞ്ഞു.
ഡിജിറ്റൽ ടെക്നോളജിയിൽ ബഹ്റൈനിയസിന് അവസരങ്ങൾ നൽകുന്നതിന്റെ പ്രാധാന്യവും ഒരു കമ്പനിയിൽ ജോലി ചെയ്യുന്നതിനേക്കാൾ സാങ്കേതികവിദ്യയിൽ നിങ്ങളുടെ കഴിവുകൾ സൃഷ്ടിക്കുന്നത്തിനുള്ള അവസരം കൂടിയാണ് ഇതെന്ന് കിൽമാർട്ടിൻ വിശദീകരിച്ചു