മനാമ: കായംകുളം പ്രവാസി കൂട്ടായ്മയുടെ ഡിജിറ്റൽ മെമ്പർഷിപ്പ് കാർഡ് ലോഞ്ചിംഗും മെമ്പേർസ് നൈറ്റും മോണ ലോഞ്ചിൽ വെച്ച് നടന്നു. ബഹ്റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ ചടങ്ങ് ഉത്ഘാടനം ചെയ്തു. കായംകുളം പ്രവാസി കൂട്ടായ്മ പ്രസിഡൻ്റ് അനിൽ ഐസകിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് ജനറൽ സെക്രട്ടറി രാജേഷ് ചേരാവള്ളി സ്വാഗതവും ട്രഷറർ തോമസ് ഫിലിപ്പ് നന്ദിയും രേഖപ്പെടുത്തി. സാമൂഹിക പ്രവർത്തകൻ കെ. ടി. സലിം, ഹരീഷ് നായർ, ജോയിൻ്റ് സെക്രട്ടറിയും പ്രോഗ്രാം കോർഡിനേറ്ററുമായ ജയേഷ് താന്നിക്കൽ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു സന്തോഷ് കുമാർ ഡിജിറ്റൽ കാർഡിനെക്കുറിച്ച് വിശദീകരിച്ചു. കായംകുളം പ്രവാസി കൂട്ടായ്മ എക്സിക്യൂട്ടീവ് അംഗങ്ങളായ അരുൺ അർ പിള്ള, , മനോജ് ഗോപാലൻ ,അനൂപ്,ശ്യാം കൃഷ്ണൻ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഗണേഷ് നമ്പൂതിരി പ്രോഗ്രാം നിയന്ത്രിച്ചു. ചടങ്ങിനോടനുബന്ധിച്ച് അംഗങ്ങൾ അവതരിപ്പിച്ച കലാപരി പാടികളും അരങ്ങേറി.
