ബഹ്റൈന്‍: കേരളത്തിലെ പ്രഥമ ഇസ്ലാമിക മത ഭൗതിക സമന്വയ വിദ്യാഭ്യാസ സംവിധാനമായ കടമേരി റഹ്മാനിയ്യയുടെ വിദ്യാഭ്യാസ മുന്നേറ്റം ഏറെ ശ്രദ്ധേയമാണെന്നും അഭിമാനകരമാണെന്നും സമസ്ത ബഹ്റൈന്‍ ചാപ്റ്റര്‍ പ്രസിഡന്റ് സയ്യിദ് ഫഖുറുദ്ദീന്‍ പൂക്കോയ തങ്ങള്‍ പറഞ്ഞു. ബഹ്റൈന്‍ ബാങ്കോങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന റഹ്മാനിയ്യ ബഹ്റൈന്‍ ചാപ്റ്റര്‍ ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാരമ്പര്യ സ്വഭാവങ്ങളില്‍ മാറ്റത്തിരുത്തലുകളില്ലാതെ വിദ്യാഭ്യാസ രംഗത്തെ ഏറ്റവും പുതിയ ചുവടുവെപ്പുകള്‍ നടത്താന്‍ റഹ്മാനിയ്യക്ക് സാധിച്ചുവെന്നതാണ് റഹ്മാനിയ്യയുടെ വലിയ പ്രത്യേകത. അന്‍പത് വര്‍ഷം പൂര്‍ത്തിയാകുന്ന റഹ്മാനിയ്യ കേരളീയ മുസ്ലിം പുരോഗതിയില്‍ നിര്‍ണ്ണായക പങ്കുവഹിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഗമത്തില്‍ ബഹ്റൈന്‍ സന്ദര്‍ശനത്തിനെത്തിയ കോളേജ് സെക്രട്ടറിയും കടമേരി ഖാളിയുമായ ചിറക്കല്‍ ഹമീദ് മുസ്ലിയാര്‍ക്ക് സ്വീകരണം നല്‍കി. ടിപ്ടോപ്പ് ഉസ്മാന്‍ സാഹിബ് അധ്യക്ഷനായി. ബഹ്റൈന്‍ കെ.എം.സി.സി ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ.പി മുസ്തഫ, ഗഫൂര്‍ കൈപ്പമംഗലം, ശരീഫ് വില്ല്യാപ്പള്ളി, ഒ.കെ ഖാസിം തുടങ്ങിയവര്‍ സംസാരിച്ചു.
റഹ്മാനിയ്യ ബഹ്റൈന്‍ ചാപ്റ്റര്‍ ഭാരവാഹികളായി സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ (മുഖ്യ രക്ഷാധികാരി), ഹബീബുറഹ്മാന്‍ ഷിഫാ അല്‍ ജസീറ, എന്‍.കെ മൂസ ഹാജി, കനോത്ത് അബ്ദുല്ല, ചാലിയാടന്‍ ഇബ്‌റാഹീം ഹാജി, അമ്മദ് ഹാജി ആയഞ്ചേരി, റഫീഖ് നാദാപുരം, ഇബ്‌റാഹീം മേമുണ്ട, അഷ്‌റഫ് കാട്ടില്‍ പീടിക, കൂടത്തില്‍ മൂസ ഹാജി (രക്ഷാധികാരികള്‍), അസീസ് കുറ്റിയില്‍ (പ്രസിഡന്റ്), ഖാസിം റഹ്മാനി (വര്‍ക്കിംഗ് പ്രസിഡന്റ്), എ.പി ഫൈസല്‍ വില്ല്യാപ്പള്ളി, ഹമീദ് കോടച്ചാം വീട്ടില്‍, റിയാസ് തരിപ്പൊയില്‍, ഹമീദ് താനിയുള്ളതില്‍, തുമ്പിയോട്ട്ുമ്മല്‍ കുഞ്ഞബ്ദുല്ല ഹാജി, മുഹമ്മദ് സവാദ് ആയഞ്ചേരി, ഇസ്മായില്‍ എളയടം, ജസീര്‍ ഇഷ്ടം ഉമ്മുല്‍ ഹസം, നിസാര്‍ അഴിയൂര്‍ (വൈസ് പ്രസിഡന്റുമാര്‍), ഇസ്ഹാഖ് പി.കെ വില്ല്യാപ്പള്ളി (ജന. സെക്രട്ടറി), നൗഷാദ് കുനിങ്ങാട്, ഇസ്മായില്‍ റഹ്മാനി വേളം, ഇല്ല്യാസ് മുറിച്ചാണ്ടി, സഈദ് കാട്ടില്‍, ഷൗക്കത്ത് കുമ്മങ്കോട്, നൗഫല്‍ കടമേരി, മുസ്തഫ കുറ്റിയില്‍ (ജോ. സെക്രട്ടറി), ഉസ്മാന്‍ ടിപ്‌ടോപ്പ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. സംഗമത്തില്‍ എ.പി ഫൈസല്‍ വില്ല്യാപ്പള്ളി സ്വാഗതവും ഇസ്ഹാഖ് പി.കെ നന്ദിയും പറഞ്ഞു.