മനാമ: ബഹ്റൈൻ മുയിപ്പോത്ത് സംയുക്ത മഹല്ല് കമ്മിറ്റു ടെ ആഭിമുഖ്യത്തി ൽ ബലിപെരുന്നാൾ ദിവസം നടത്തിയ ഈദ് സമ്മർ ക്യാമ്പ് 22 ശ്രദ്ധേയമായി. സല്ലാക്കിലെ ബീച്ച് ബേ റിസോർട്ടിൽ വെച്ച് രാവിലെ 11 മണി മുതൽ വൈകുന്നേരം 7 മണി വരെ യായിരുന്നു പരിപാടി.
പരിപാടിയിൽ അബ്ദുൾ സലാo കോറോത്ത് സ്വാഗതം പറഞ്ഞു. അബ്ദുൾ അസീസ് അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഉദ്ഘാടനം കുഞ്ഞമ്മദ് ഹലാഹൽ നിർവഹിച്ചു. നീണ്ട കാലം ഖത്തറിലെ പ്രവാസിയായ പുതുതായി ബഹ്റൈനിൽ എത്തിച്ചേർന്നവർക്ക് സ്വീകരണം നൽകി. കുട്ടികളുടെ കലാപരികൾ , മുതിർന്നവരുടെ കലാപരിപാടികൾ ,പായസ മത്സരം ,ക്വിസ് മൽസരം നടന്നു.
വിഭവ സമൃദ്ധമായ ഉച്ചഭക്ഷണ ശേഷം മ്യൂസികൽ ചെയർ ,ബലൂൺ പൊട്ടിക്കൽ, കമ്പവലി, നീന്തൽ മത്സരം അരങ്ങേറി .പരിപാടിയുടെ വിജയികൾക്ക് അബ്ദുൾ റഹ്മാൻTv , കുഞ്ഞമ്മദ് ഹലാഹൽ സുൾഫിക്കർ ,ഹംസ ET എന്നിവർ സമ്മാനം നൽകി. പരിപാടി വൻവിജയമാക്കിയ പങ്കെടുത്ത എല്ലാ പ്രവർത്തകർക്കും ഹംസ ET നന്ദി പറഞ്ഞു .