ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മാ യുവജനസഖ്യം ‘അക്ഷരജ്യോതി 2022’ സംഘടിപ്പിച്ചു

WhatsApp Image 2022-07-12 at 12.48.58 PM

മനാമ: മാതൃഭാഷ സ്വന്തം അമ്മയെപ്പോലെ തന്നെ പ്രധാനമാണെന്ന് കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കാനും മാതൃഭാഷയെ കുട്ടികൾ സ്വന്തം ഹൃദയത്തോട് ചേർത്തു നിർത്തുക എന്ന ലക്ഷ്യവുമായി ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മാ യുവജനസഖ്യം തുടർച്ചയായി പതിനഞ്ചാം വർഷവും മലയാള പഠന കളരി “അക്ഷരജ്യോതി 2022” സംഘടിപ്പിച്ചു. ഈ വർഷത്തെ ചിന്ത വിഷയം പുതുലോകത്തിൽ എൻ്റെ ഭാഷ എന്നതായിരുന്നു.

പരിപാടിയുടെ ഉദ്ഘാടന ചടങ്ങ് ജൂലൈ 8 ന് ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മാ ഇടവകയിൽ യുവജനസഖ്യം പ്രസിഡന്റ് റവ. മാത്യു ചാക്കോയുടെ അധ്യക്ഷതയിൽ നടന്നു. ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത അനീഷ് നിർമ്മലൻ മാതൃഭാഷയുടെ മഹത്വം വിവരിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

യുവജനസഖ്യം വൈസ് പ്രസിഡന്റ് ഷിജോ സി.വർഗീസ്, സെക്രട്ടറി ഷിനോജ് ജോൺ തോമസ് എന്നിവർ ആശംസകൾ അറിയിച്ചു. യുവജനസഖ്യം അംഗങ്ങൾക്കൊപ്പം അർപ്പണബോധവും കഴിവുറ്റവരുമായ 15 ഓളം അധ്യാപകരും പ്രസ്തുത പരിപാടിയില്‍ സജീവമായി പങ്കെടുക്കുന്നു.

4 വയസ്സിന് മുകളിലുള്ള 100 ഓളം വിദ്യാർത്ഥികൾ പഠന കളരിയില്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2022 സെപ്റ്റംബർ 2 വരെ 8 ആഴ്ചകളിലായി എല്ലാ വെള്ളിയാഴ്ചകളിലും ക്ലാസുകൾ നടത്തപ്പെടും. ഷിജോ സി വർഗീസ്, റോജൻ എബ്രഹാം റോയ് എന്നിവർ പരിപാടിയുടെ മുഖ്യ കൺവീനർമാരാണ്. അനിയൻ സാമുവൽ പഠന കളരിയുടെ പ്രധാന അധ്യാപകൻ ആയി പ്രവർത്തിക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!