മനാമ: ബഹ്‌റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ 2022 വര്‍ഷത്തെ സമ്മര്‍ ക്ലാസ്സുകള്‍ ജൂലൈ 14ന് ആരംഭിക്കും. ‘ഹൂ ആം ഐ 22’ എന്ന തീം മുഖ്യ വാക്യമായി നടത്തുന്ന ഈ വര്‍ഷത്തെ ക്യാമ്പ് പ്രശസ്ത സംഗീതജ്ഞന്‍ അമ്പിളികുട്ടന്‍ ഉദ്ഘാടനം ചെയ്യും.
ജൂലായ് 14 മുതല്‍ ആഗസ്റ്റ് 12 വരെയുള്ള ഒരു മാസക്കാലം കത്തീഡ്രലില്‍ നടക്കുന്ന ക്യാമ്പിന്റെ ഡയറക്ടര്‍ നാഗ്പൂര്‍ സെമിനാരി അംഗം റവ. ഡീക്കന്‍ ജെറിന്‍ പി ജോണും, സൂപ്പര്‍വൈസര്‍ റയ്ച്ചല്‍ മാത്യുവും ആയിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ക്യാമ്പ് കോര്‍ഡിനേറ്ററുമാരായ സന്തോഷ് മാത്യു, ബോണി മുളപ്പാംപള്ളില്‍ എന്നിവരുമായി ബന്ധപ്പെടാവുന്നതാണ് എന്ന് കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ പോള്‍ മാത്യൂ, സഹ വികാരി റവ. ഫാദര്‍ സുനില്‍ കുര്യന്‍ ബേബി, ആക്ടിംഗ് ട്രസ്റ്റി സുജിത്ത് എബ്രഹാം, സെക്രട്ടറി ബെന്നി വര്‍ക്കി എന്നിവര്‍ അറിയിച്ചു.