മനാമ: മൈത്രി ബഹ്റൈൻ അഞ്ചാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി ജൂലൈ 15 വെള്ളി രാവിലെ 7:30- മുതൽ 12:30 വരെ സൽമാനിയ മെഡിക്കൽ കോളേജിൽ വച്ച് ‘ജീവൻ്റെ തുടിപ്പിനായ് ഒരു തുള്ളി രക്തം’ എന്ന ശീർഷകത്തിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് നൗഷാദ് മഞ്ഞപ്പാറ -3434 3410, സലീം തൈയ്യിൽ-3916 1214 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
