മനാമ: ബഹ്‌റൈനിലെ ശ്രീ മാതാ അമൃതാനന്ദമയി ദേവി ഭക്തർ ഗുരു പൂർണിമ ആഘോഷിച്ചു. വെള്ളിയാഴ്ച രാവിലെ 9 മുതൽ 1 മണി വരെ കാനു ഗാർഡനിലുള്ള പ്രാർത്ഥന ഹാളിൽ വച്ചായിരുന്നു ആഘോഷം. സോപാനം വാദ്യ കലാസംഗം സ്ഥാപകനും ഗുരുവും ആയ സന്തോഷ് കൈലാസിനെ പരിപാടിയിൽ വച്ച് ആദരിച്ചു. സജീഷ് കുമാർ, ഷാബു സത്യദാസ്, സത്യൻ, മനോജ് ചാലിൽ, സുരേഷ്, സഞ്ജീവ്, മനു, സുജിത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
