ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി വെളിച്ചം ബഹ്‌റൈൻ ആറാമത് രക്ത ദാനക്യാമ്പ്

WhatsApp Image 2022-07-22 at 9.04.27 PM

മനാമ: ബഹ്‌റൈൻ ആസ്ഥാനമായി എട്ടു വർഷത്തിലധികമായി പ്രവർത്തിച്ചു വരുന്ന ചാരിറ്റി കൂട്ടായ്മയായ വെളിച്ചം വെളിയംകോട് ബഹ്‌റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വെച്ച് നടന്ന ആറാം രക്ത ദാന ക്യാമ്പിൽ നിരവധിപേർ പങ്കാളികളായി.

ബഹ്‌റൈനിലെ പ്രമുഖ പണ്ഡിതൻ ഫക്രുദീൻ കോയ തങ്ങൾ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബഹ്‌റൈൻ സാംസ്കാരിക സാമൂഹിക മേഖലയിൽ നിറ സാന്നിധ്യങ്ങളായ കേരള പ്രവാസി കൗൺസിൽ അംഗം സുബൈർ കണ്ണൂർ, നജീബ് കടലായി, നാസർ മഞ്ചേരി, ഫസൽ ഹഖ്, ഗംഗൻ തൃക്കരിപ്പൂർ,‌ മൂസ ഹാജി, BKSF അംഗം ബഷീർ കുമരനല്ലൂർ, സൽമാൻ ഫാരിസ്‌, മനോജ്‌ വടകര, ലത്തീഫ് മരക്കാട്ട്, മണിക്കുട്ടൻ, റംഷാദ്‌ അയിലക്കാട്‌, മൻസൂർ, അനീഷ്, അൻവർ തുടങ്ങി ഒട്ടേറെ പേർ ക്യാമ്പ് സന്ദർശിച്ചു ആശംസകൾ നേർന്നു.

7.45 am തുടങ്ങിയ ക്യാമ്പ് 12.30 പിഎം വരെ നീണ്ടു നിന്നു. ക്യാംപിൽ എൺപതിലേറെ പേർ രക്ത ദാനം നിർവഹിച്ചു. വെളിച്ചം വെളിയംകോട് ബഹ്‌റൈൻ ജനറൽ സെക്രട്ടറി ബഷീർ ആലൂർ സ്വാഗതവും, പ്രസിഡന്റ് ഷെമീർ ബാവ അധ്യക്ഷതയും വഹിച്ചു. മുഖ്യ രക്ഷാധികാരി ബഷീർ അമ്പലായി മുഖ്യാഥിതികളെ സദസ്സിന് പരിചയപ്പെടുത്തി. വെളിച്ചം മെമ്പർ മാരായ റഷീദ് ചാന്ദിപുറം, റഫീഖ് കാളിയത്, അമീൻ ഓ ഓ, ഷാജഹാൻ ചാന്ദിപുറം, ഇസ്മത്തുള്ള ടി എ, ഫൈസൽ ഐക്കലയിൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

ക്യാമ്പിൽ പങ്കെടുത്തവർക്ക് ഷിഫ അൽ ജസീറ മെഡിക്കൽ സെൻറർ അനുവദിച്ച ഫ്രീ ചെക്കപ്പ് പ്രിവിലേജ് കാർഡും നൽകി. ബഷീർ തറയിൽ നന്ദി രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!