മനാമ: അറുപത്തെട്ടാം ദേശീയ ചലചിത്ര പുരസ്കാര ജേതാക്കളെ ബഹ്റൈന്‍ ലാല്‍കെയേഴ്സ് അഭിനന്ദിച്ചു. ഏറ്റവും നല്ല നടനുള്ള പുരസ്കാരം നേടിയ സൂര്യ, അജയ് ദേവ്ഗണ്‍, ഏറ്റവും നല്ല സംവിധായകനായി പരേതനായ സച്ചിയും, ഏറ്റവും നല്ല നടിക്കുള്ള പുരസ്കാരം നേടിയ അപര്‍ണ്ണ ബാലമുരളിയും ഏറ്റവും നല്ല സഹനടനുള്ള പുരസ്കാരം നേടിയ ബിജുമേനോനും,ഏറ്റവും നല്ല സംഘട്ടനത്തിനുള്ള പുരസ്കാരം നേടിയ മാഫിയാ ശശിയും മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ അനീസ് നാടോടിയും, മികച്ച ഫോട്ടോ ഗ്രാഫി നോണ്‍ ഫീച്ചര്‍ ജേതാവ് നിഖില്‍ എസ് പ്രവീണും മലയാളത്തിന്‍റെ അഭിമാനം വര്‍ഷങ്ങളുടെ ഇടവേളയില്‍ വിണ്ടും രാജ്യത്തോളം ഉയര്‍ത്തി.
ഏറ്റവും നല്ല ഗായികക്കുള്ള പുരസ്കാര ജേതാവായി നഞ്ചിയമ്മയെയും ഏറ്റവും നല്ല മലയാള ചിത്രമായി തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തേയും തെരഞ്ഞെടുത്ത ദേശീയ അവാര്‍ഡ് ജൂറിയുടെ തീരുമാനം തികച്ചും വിപ്ളവകരവും അഭിനന്ദനാര്‍ഹവുമാണെന്നും പുരസ്കാര ജേതാക്കളായ മുഴുവന്‍ കലാകാരന്‍മാരേയും ബഹ്റൈന്‍ ലാല്‍കെയേഴ്സിന്‍റെ അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നതായും ബഹ്റൈന്‍ ലാല്‍കെയേഴ്സ് പ്രസിഡണ്ട് എഫ്.എം.ഫൈസല്‍, കോഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍, സെക്രട്ടറി ഷൈജു കന്‍പ്രത്ത്, ട്രഷറര്‍ ജസ്റ്റിന്‍ ഡേവിസ്, അരുണ്‍.ജി.നെയ്യാര്‍ , ഡിറ്റോ ഡേവിസ്, തോമസ് ഫിലിപ്പ് , ഗോപേഷ് മേലോട് , പ്രജില്‍ പ്രസന്നന്‍, മണികുട്ടന്‍,ദീപക് തണല്‍ എന്നിവര്‍ സംയുകതമായിറക്കിയ പത്ര കുറിപ്പിലൂടെ അറിയിച്ചു.