ഐ.സി.എഫ് മുഹറം സന്ദേശ പ്രഭാഷണം സംഘടിപ്പിച്ചു

മനാമ: ഐ.സി.എഫ് സൽമാബാദ് സെൻട്രൽ മുഹറം സന്ദേശ പ്രഭാഷണം സംഘടിപ്പിച്ചു. സൽമാബാദ് സുന്നി സെൻ്ററിൽ നടന്ന പരിപാടിയിൽ അബ്ദുറഹീം സഖാഫി വരവൂർ സസന്ദേശ പ്രഭാഷണം നടത്തി

ഓരോ പുതു വര്‍ഷവും പുനര്‍ വിചിന്തനത്തിന്റേതാകണമെന്നും കഴിഞ്ഞകാല ജീവിതത്തില്‍ സംഭവിച്ച പാളിച്ചകള്‍ തിരുത്താനുള്ള അവസരങ്ങളാണ് പുതുവര്‍ഷമെന്നും അദ്ധേഹം ഉദ്ബോദിപ്പിച്ചു.

ഐ.സി. എഫ്. നാഷനൽ അഡ്മിൻ പ്രസിഡണ്ട് അബ്ദുൾ സലാം മുസ്ല്യാർ, ഹംസ ഖാലിദ് സഖാഫി, ശഫീഖ് വെള്ളൂർ, ഹാഷിം മുസ്ല്യാർ, ഉമർഹാജി ചേലക്കര, ഫൈസൽ ചെറുവണ്ണൂർ, അഷ്റഫ് കോട്ടക്കൽ, ശുക്കൂർ കുണ്ടൂർ അർഷദ് ഹാജി, വൈ.കെ. നൗഷാദ്, അബ്ദുള്ള രണ്ടത്താണി എന്നിവർ സംബന്ധിച്ചു.