പ്രവാസി വെൽഫെയർ സൗഹൃദ സംഗമവും മെഡിക്കൽ ക്യാമ്പും ആഗസ്റ്റ് 5ന്

New Project - 2022-08-02T105852.606

മനാമ: സാമൂഹിക നന്മക്ക് കൈകോർക്കാം എന്ന തലക്കെട്ടിൽ പ്രവാസി വെൽഫെയർ റിഫ സോൺ അൽ ഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി സെൻററുമായ് സഹകരിച്ച് മെഡിക്കൽ ക്യാമ്പും, പ്രവാസി സൗഹൃദ സംഗമവും സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 5 വെള്ളിയാഴ്ച രാവിലെ 8 മുതൽ 12 വരെ സൽമാബാദിലെ അൽ ഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി സെൻററിലാണ് മെഡിക്കൽ ക്യാമ്പ് നടക്കുക. ശേഷം ഉച്ചക്ക് 1:30ന് അൽ ഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി ഓഡിറ്റോറിയത്തിൽ പ്രവാസി സൗഹൃദ സംഗമവും നടക്കും.

മെഡിക്കൽ ക്യാമ്പുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 3613 2948 എന്ന നമ്പറിലും സൗഹൃദ സംഗമത്തെ കുറിച്ചുള്ള വിവരങ്ങൾക്ക് 3559 7784 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ് എന്ന് പ്രവാസി വെൽഫെയർ റിഫ സോണൽ പ്രസിഡൻറ് ഫസലുറഹ്മാൻ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!