മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) തേസ്റ്റ് ക്വഞ്ചേഴ്സ് പരിപാടിയുടെ ഭാഗമായി ആറാമത് ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. സിത്രയിലെ തൊഴിൽസ്ഥലത്ത് നടന്ന പരിപാടിയിൽ 500ഓളം തൊഴിലാളികൾക്ക് ഭക്ഷണവും പഴങ്ങളും നൽകി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ ബഹ്റൈൻ ചാപ്റ്ററും മാനവ് ധരം ഗ്രൂപ്പും ചേർന്നാണ് 500 ലഞ്ച് കിറ്റ് സ്പോൺസർ ചെയ്തത്.
ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, അഡ്വൈസർ അരുൾദാസ് തോമസ്, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, അംഗങ്ങളായ സിറാജ്, മുരളീകൃഷ്ണൻ, സുബൈർ കണ്ണൂർ, ജവാദ് പാഷ, രാജീവൻ, ഹരി, നൗഷാദ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ ബഹ്റൈൻ ചാപ്റ്റർ അധ്യക്ഷ ശർമിള ശരത്, സി.എസ്.ആർ ഹെഡ് അങ്കുഷ് മൽഹോത്ര, മാനവ് ധരം ഗ്രൂപ് പ്രതിനിധി രവി ദാദിച്ച്, അൽമൊയ്യാദ് കോൺട്രാക്ടിങ് അസി. ജനറൽ മാനേജർ ബിജു ആന്റോ തുടങ്ങിയവർ പങ്കെടുത്തു.