മനാമ: ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെ 75 വാർഷികത്തോട് അനുബന്ധിച്ച് റയാൻ സെന്റർ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ആഗസ്ത് 13 ശനിയാഴ്ച ഹൂറ റയാൻ സെന്ററിൽ വെച്ച് നമ്മുടെ കുട്ടികൾക്കിടയിൽ സ്വാതന്ത്ര്യത്തിനായി പൂർവീകർ സമർപ്പിച്ച ത്യാഗോജ്ജലമായ പോരാട്ട വീര്യങ്ങളുടെയും, ചരിത്ര സംഭവങ്ങളുടെയും അറിവുകൾ വർധിപ്പിക്കാനായി
പോസ്റ്റർ മേക്കിങ്, ഡ്രോയിങ്,& പെയിന്റിംഗ്, എസ്സെ റൈറ്റിംഗ് എന്നീ മൂന്ന് വിഭാഗങ്ങളിലൂടെയായി എന്റെ ഇന്ത്യ എന്റെ വീക്ഷണത്തിലൂടെ എന്ന വിഷയത്തെ ആസ്‌പദമാക്കി ബഹ്‌റൈനിലെ എല്ലാ വിദ്യാർത്ഥി കൾക്കുമായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
അന്നേ ദിവസം തന്നെ ഇന്ത്യൻ സ്വാതന്ത്ര ത്തിന്റെ ചരിത്രം എന്ന വിഷയത്തിൽ ഒരു ഗ്രൂപ്പ് ക്വിസ് പ്രോഗ്രാം കൂടി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്നു. സമയം രാവിലേ 9-am മുതൽ 11-am വരെ. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക 3985 9510