മനാമ: ഇന്ത്യയുടെ 76ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ ബഹ്റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നാലാമത് രക്തദാന ക്യാമ്പ് നടത്തി.
മുഹറഖ് കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിൽ നടന്ന ക്യാമ്പിൽ 80ൽ പരം അംഗങ്ങൾ പങ്കെടുത്തു. അസോസിയേഷൻ തൃശൂർ ജില്ല എക്സിക്യൂട്ടിവ് അംഗം ശശികുമാർ ഗുരുവായൂർ രക്തദാനം നടത്തി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡ് സുധീർ തിരുനിലത്ത്, ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ജനറൽ സെക്രട്ടറി ബഷീർ അമ്പലായി എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. സംസ്ഥാന ഭരണ സമിതി അംഗങ്ങളായ മാത്യു പി. തോമസ്, അനീഷ്, ഷാജഹാൻ മുഹമ്മദ്, എക്സിക്യൂട്ടിവ് അംഗങ്ങളായ റിനി മോൻ, ശ്രീജ, ധനേഷ്, പ്രദീപ് കൊല്ലം, സിറാജുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി. രക്ഷാധികാരികളായ അഭിലാഷ് അരവിന്ദ് സ്വാഗതവും അബ്ദുസ്സലാം നന്ദിയും പറഞ്ഞു.