മനാമ: ഈ വർഷത്തെ ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പടവ് കുടുംബ വേദി ലേബർ ക്യാമ്പിൽ തൊഴിലാളികൾക്കായി ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. പടവ് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടി ബഹ്‌റൈനിലെ അനാഥകളുടെ പിതാവ് എന്നറിയപ്പെടുന്ന ഖലീൽ അൽ ഡെയ്‌ലാമി (ബാബ ഖലീൽ ) ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ കമ്മ്യൂണിറ്റികൾ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറെ അഭിനന്ദനാർഹം ആണെന്ന് അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ അലി അൽ ഡെയ്‌ലാമി, ഐസിഐആർഎഫ് അഡ്വൈസറി ബോർഡ് അംഗം ഭഗവാൻ അസർ പോട്ട, എൻവിറോണമെന്റൽ അഡ്വ. കായി മീത്തിഗ് , ഫോർമർ ശ്രീലങ്കൻ ക്ലബ് പ്രസിഡന്റ് മിസ്റ്റർ മുഹമ്മദ് മുനീർ,സാമൂഹിക പ്രവർത്തകരായ സൈദ് ഹനീഫ്, ബഷീർ വാണിയങ്കാട് എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. പടവ് പ്രസിഡൻറ് സുനിൽ ബാബുവിന്റെ അധ്യക്ഷനായിരുന്നു. പടവ് ജനറൽ സെക്രട്ടറി മുസ്തഫ പട്ടാമ്പി, ഉമ്മർ പാനായിക്കുളം , അഷറഫ് ഓൺസ്പോട്ട്, ജെയ്‌സ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.