മനാമ: ഐ.സി.എഫ്. സെൻട്രൽ കമ്മിറ്റികൾക്ക് കീഴിൽ ബഹ്റൈനിലെ വിവിധ കേന്ദ്രങ്ങളിലായി പ്രവർത്തിക്കുന്ന മജ്മഉ തഅലീമിൽ ഖുർആൻ മദ്രസ്സകളിൽ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
സൽമാബാദ് മദ്രസ്സയിൽ നടന്ന ആഘോഷ പരിപാടികൾ സദർ മുഅല്ലിം വരവൂർ അബ്ദുറഹീം സഖാഫിയുടെ അദ്ധ്യക്ഷതയിൽ ഐ.സി. എഫ് . നാഷനൽ അഡ്മിൻ പ്രസിഡണ്ട് അബ്ദുൾ സലാം മുസ്ല്യാർ കോട്ടക്കൽ ഉദ്ഘാടനം ചെയ്തു. സെൻട്രൽ ജനറൽ സിക്രട്ടറി ഫൈസൽ ചെറുവണ്ണൂർ സന്ദേശ പ്രഭാഷണം നടത്തി. ഹംസ ഖാലിദ് സഖാഫി, മുനീർ സഖാഫി, ഷഫീഖ് മുസ്ല്യാർ, അബ്ദുള്ള രണ്ടത്താണി, ഷാജഹാൻ കൂരിക്കുഴി എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാ മത്സരങ്ങളും നടന്നു.
മുഹറഖ് മദ്രസ്സയിൽ നടന്ന ആഘോഷ പരിപാടികൾ ഐ.സി.എഫ്. നാഷനൽ പ്രസിഡണ്ട് കെ. സി. സൈനുദ്ധീൻ സഖാഫി ഉദ്ഘാടനം ചെയ്തു. ഗുദൈബിയ , ഇസാ ടൗൺ. എന്നീ കേന്ദ്രങ്ങളിൽ യഥാക്രമം മമ്മൂട്ടി മുസ്ല്യാർ വയനാട്, ഉസ്മാൻ സഖാപി കണ്ണൂർ എന്നിവർ നേതൃത്വം നൽകി.
മനാമ മജ്മഉ തഅലീമിൽ ഖുർആൻ മദ്രസ്സയിൽ ഷാനവാസ് മദനി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. റിഫ , ബുദയ , ഉമ്മുൽ ഹസം എന്നീ കേന്ദ്രങ്ങളിൽ റഫീഖ് ലത്വീഫി വരവൂർ , യൂസുഫ് അഹ്സനി കൊളത്തൂർ ,നസീഫ് ഹസനി എന്നിവർ നേതൃത്വം നൽകി.