മനാമ: ബഹ്‌റൈനിൽ ഇന്നലെ പലയിടത്തും ശക്തമായ പൊടിക്കാറ്റ് രൂപപ്പെട്ടു. വ്യാഴാഴ്ച വരെ പൊടിക്കാറ്റ് തുടരുമെന്നു ശ്വാസകോശ സംബന്ധമായ രോഗമുള്ളവർ കഴിയുന്നതു വീട്ടിനുള്ളിൽ ഇരിക്കാൻ ശ്രമിക്കമെന്ന് അധികൃതർ പറഞ്ഞു.
ശ്വാസകോശ രോഗങ്ങൾ ഉള്ളവർ കഴിവതു പുറത്തേക്ക് പോവുന്നത് ഒഴിവാക്കണമെന്നു വാതിലുകളും ജനലുകളും ശരിയായ രീതിയിൽ അടക്കണമെന്നു ആലി ഹെൽത്ത് സെന്ററിലെ കുടുംബ ഡോക്ടർ ഫറ്റിൻ അൽ ബന്ന ആവശ്യപ്പെട്ടു. വീട്ടിനുള്ളിലേക്ക് പൊടി കയറാൻ സാധ്യത യുള്ള ചെറിയ വിള്ളലുകളും ദ്വാരങ്ങളും നനഞ്ഞ ടവൽ കൊണ്ട് അടച്ച് വെക്കുകയും എസ്‌ഹാക്‌സ്റ് ഫാനുകൾ ഉപയോഗിക്കുന്നത് പൊടി വീട്ടിനുള്ളിൽ കയറുന്നതിന് കാരണമാകുമെന്നു ഡോക്ടർ പറഞ്ഞു.
പുറത്ത് പോവുന്നവർ ഫേസ് മാസ്ക് അല്ലെങ്കിൽ നനഞ്ഞ ടവൽ ഉപയോഗിച്ച് മുഖം കവർ ചെയ്യുക. ഈ കാലാവസ്ഥയിൽ സ്കൂളുകളിൽ ഔട്ട്ഡോർ പരിപാടികൾ പരിമിതപ്പെടുത്തുക കാരണം കുട്ടികൾക്ക് പൊടി കൂടുതലായി ബാധിക്കും. വീടിന് വെളിയിൽ പോവുമ്പോൾ കണ്ണ് ഗ്ലാസ് ഉപയോഗിച്ച് കവർ ചെയ്യാൻ ശ്രദ്ധിക്കുക. പൊടിപടലകൾ കണ്ണിൽ പോയാൽ അലർജി ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. കണ്ണിൽ പൊടി പോവുകയാണെങ്കിൽ 15 മിനിറ്റ് നേരം വെള്ളം ഉപയോഗിച്ച് കഴുകുകയും എത്രയും പെട്ടെന്ന് അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ നിന്നോ ആശുപത്രിയിലെ നിന്നോ വൈദ്യസഹായം തേടുക.