മനാമ: സ്വാതന്ത്ര്യ ദിനം നമുക്ക് ഒരുമിച്ച് ആഘോഷിക്കാം എന്ന സന്ദേശത്തിന്റെ ഭാഗമായി സൽമബാദ് അൽ ഹിലാൽ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ വച്ച് ഇന്ത്യൻ സോഷ്യൽ ഫോറം കർണാടക യൂണിറ്റ് ഫ്രീഡം ഫെസ്റ്റ് കുടുംബ സംഗമം ആഘോഷിച്ചു.
ഇന്ത്യൻ സ്വാതന്ത്ര്യ പോരാളികളുടെ ചരിത്രപരമായിട്ടുള്ള ത്യാഗങ്ങളെ പുതുതലമുറയിലേക്ക് പകർന്നു നൽകുക എന്ന ദൗത്യ ഏറ്റെടുത്തുകൊണ്ട് സമാന വിഷയങ്ങൾ കോർത്തിണക്കി കൊണ്ടുള്ള കുട്ടികളുടെ വ്യത്യസ്തമായ പ്രോഗ്രാമുകൾക്ക് സദസ്സ് സാക്ഷ്യം വഹിച്ചു
ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെ കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്ഥങ്ങളും കോവിഡ് കാല പ്രവർത്ഥങ്ങളേ കുറിച്ചുള്ള ഇടപെടലുകൾ വിഡിയോ പ്രദർശനത്തിലൂടെ സദസ്സിനു മുന്നിൽ സെൻട്രൽ കമ്മറ്റി സെക്രട്ടറി അബൂബക്കർ സുദ്ദിക് വിവരിച്ചു നൽകി
ഇന്ത്യൻ സോഷ്യൽ ഫോറം കർണാടക പ്രസിഡന്റ് ഇർഫാൻ അബ്ദുൾ റഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസ് ഉൽഘാടനം നിർവഹിച്ചു കന്നട സംഘ് ബഹ്റൈൻ പ്രസിഡന്റ് ശ്രീ പ്രദീപ് ഷെട്ടി മുഖ്യാതിഥി യായി സംഗമത്തിനു ആശംസ നേർന്നു. സാമൂഹിക പ്രവർത്തകരായ , അമർനാഥ് റായ്, മുഹമ്മദ് ആഫിസ് ഉള്ളാൾ, എന്നിവർ പങ്കെടുത്തു
ജാതി മത വ്യത്യാസം ഇല്ലാതെ ബഹ്‌റൈനിലെ 90 ൽ പരം കുടുംബങ്ങൾ സംഗമത്തിനു മാറ്റു കൂട്ടി
കർണാടക യൂണിറ്റ് സെക്രട്ടറി നസീം , സ്വാദഗതവും, യൂണിറ്റ് മെമ്പർ ആസിഫ് ചടങ്ങിൽ നന്ദിയും പറഞ്ഞു ദേശിയ ഗാനലാപനത്തോടെ പരിപാടികൾക്ക് സമാപനം കുറിച്ചു.