മനാമ: കോഴിക്കോട് ബാലുശ്ശേരി പൂനത്ത് സ്വദേശി ഒ.പി ഇബ്രാഹിമിന്റെ കുടുംബത്തെ സഹായിക്കാൻ സ്വരൂപിച്ച ഫണ്ട് കൈമാറി. കേരള ഗാലക്സി ബഹ്റൈൻ ഗ്രൂപ് രക്ഷാധികാരി വിജയൻ കരുമലയുടെയും കോഓഡിനേറ്റർ വിനോദ് അരൂരിന്റെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ പ്രമുഖ സാമൂഹിക പ്രവർത്തകൻ സുധീർ തിരുനിലത്തിൽനിന്ന് ഇബ്രാഹിമിന്റെ കുടുംബം സഹായം ഏറ്റുവാങ്ങി.
സലാം വടകര, ഇസ്മായിൽ, സത്താർ കോക്കല്ലൂർ എന്നിവരുടെ നേതൃത്വത്തിലാണ് കുടുംബസഹായ ഫണ്ട് സമാഹരിച്ചത്.