മനാമ: ഐ.വൈ.സി. ഇന്റര്‍നാഷണല്‍ ബഹ്റൈന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഭാരത് ജോഡോ യാത്രയുടെ പ്രചരണത്തിന്റെ ഭാഗമായി മീറ്റ് ദ എം.പി. പ്രോഗ്രാം സംഘടിപ്പിക്കുന്നു. ബഹ്റൈന്‍ മീഡിയ സിറ്റിയില്‍ സെപ്റ്റംബര്‍ 16 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് സംഘടിപ്പിക്കുന്ന പരിപാടിയില്‍ ആലത്തൂര്‍ ലോക്സഭ അംഗവും യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയുമായ രമ്യ ഹരിദാസ് പങ്കെടുത്ത് സംസാരിക്കും.
ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ഗ്ലോബല്‍ കമ്മറ്റി സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായി ഐ.വൈ.സി. ബഹ്റൈന്‍ കൗണ്‍സിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
എം.പിയോടൊപ്പം ബഹ്റൈനിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും മാധ്യമ പ്രവര്‍ത്തകരും പങ്കെടുക്കും. പൊതുജനങ്ങള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കുവാനുള്ള അവസരം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക അനസ് റഹിം (33874100), സല്‍മാന്‍ ഫാരിസ് (39143967).