അനധികൃത താമസക്കാരെ കണ്ടെത്താൻ പരിശോധനാ ക്യാമ്പയ്‌നുമായി എൻ പി ആർ എ

New Project - 2022-09-18T115720.919

മനാമ: അനധികൃത താമസക്കാരെ കണ്ടെത്തുന്നതിന്റെ ഭാഗമായി നാഷനാലിറ്റി, പാസ്പോർട്ട്സ് ആൻഡ് റസിഡൻസ് അഫയേഴ്സ് (എൻ.പി.ആർ.എ) ക്യാപിറ്റൽ ഗവർണറേറ്റ് പോലീസുമായി സഹകരിച്ച് വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി.

മതിയായ രേഖകളില്ലാത്ത ഏതാനും പേരെ പരിശോധനയിൽ പിടികൂടി. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിൽ മറ്റ് ഗവർണറേറ്റുകളിലും പരിശോധന നടത്തുമെന്ന് റിസർച് ആൻഡ് ഫോളോഅപ്പ് ഡയറക്ടർ കേണൽ തലാൽ നബീൽ തഖി പറഞ്ഞു. അനധികൃതമായി തൊഴിലെടുക്കുന്നത് ശ്രദ്ധയിൽപെട്ടാൽ 170770777 എന്ന കാൾ സെൻറർ നമ്പറിലോ info@npra.gov.bh എന്ന ഇ-മെയിലിലോ അറിയിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

അനധികൃതമായി രാജ്യത്ത് താമസിക്കുന്നതും തൊഴിലെടുക്കുന്നതും തടയുക എന്ന ലക്ഷ്യത്തോടെയാണ് എൻ.പി.ആർ.എ പരിശോധന നടത്തുന്നത്. അനധികൃത തൊഴിലാളികളെ കണ്ടെത്താൻ ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി(എൽ.എം.ആർ.എ)യും അടുത്തിടെ പരിശോധന ശക്തമാക്കിയിട്ടുണ്ട്. നിയമം ലംഘിച്ച നിരവധി പേരെ പിടികൂടുകയും ചെയ്തു. അനധികൃതമായി താമസിക്കുന്നവരെ പിടികൂടിയാൽ കനത്ത പിഴയും നാടുകടത്തൽ അടക്കമുള്ള നടപടിക്രമങ്ങളുമാണ് നേരിടേണ്ടി വരിക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!