ഇന്ത്യൻ എംബസി ഹിന്ദി ദിവസ് ആഘോഷിച്ചു

മനാമ: ബഹ്റൈനിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ‘ഹിന്ദി ദിവസ് 2022’ ആഘോഷിച്ചു. പ്രശസ്ത ഇന്ത്യൻ നാടക, ചലച്ചിത്ര പ്രവർത്തകരായ രാജേന്ദ്ര ഗുപ്ത, അതുൽ തിവാരി എന്നിവർ ആഘോഷത്തിൽ പങ്കെടുത്തു. ഇന്ത്യയിലും ലോകത്തെ ഇന്ത്യൻ പ്രവാസികളിലും ഹിന്ദിയുടെ സ്ഥാനം എന്ന വിഷയത്തിൽ ചർച്ചയും സംഘടിപ്പിച്ചു.

പ്രഥം ഹിന്ദി ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബുമായി സഹകരിച്ച് നടത്തിയ പരിപാടിയിൽ ഇന്ത്യക്കാരും ബഹ്റൈനികളുമായ 250ഓളം ഹിന്ദി പ്രേമികൾ പങ്കെടുത്തു. ചടങ്ങിൽ ആശംസനേർന്ന പ്രമുഖ ബഹ്റൈനി ബിസിനസുകാരനായ നബീൽ അജൂർ ഹിന്ദിയിൽ സംസാരിച്ചത് സദസ്സ് ആവേശത്തോടെ ഏറ്റെടുത്തു. ഇന്ത്യൻ പ്രവാസികളായ ചിത്രകാരന്മാരുടെ പെയിൻറിങ്ങുകളും കലാസൃഷ്ടികളും ഉൾപ്പെടുത്തിയ പ്രദർശനവും ആഘോഷത്തിെൻറ ഭാഗമായി ഒരുക്കിയിരുന്നു.