മനാമ: കുട്ടികൾക്കുള്ള വിനോദ കേന്ദ്രമായ കിഡ്സ് കിങ്ഡത്തിെൻറ അഞ്ചാമത് ഔട്ട്ലെറ്റ് ഹിദ്ദ് ലുലുവിൽ പ്രവർത്തനമാരംഭിച്ചു. അഞ്ചു മുതൽ 15 വരെയുള്ളവരെ ഉദ്ദേശിച്ചാണ് ഈ വിനോദ കേന്ദ്രം പ്രവർത്തിക്കുന്നത്. ഫാമിലി റൈഡ്, ആർക്കേഡ് വി.ആർ ഗെയിം തുടങ്ങി നിരവധി വിനോദോപകരണങ്ങൾ ഇവിടെയുണ്ട്.
ജന്മദിനാഘോഷത്തിന് സ്ഥലം വാടകക്കെടുക്കാനും സൗകര്യമുണ്ട്. 500 ഫിൽസ് മുതലാണ് ആർക്കേഡ് ഗെയിമുകൾക്ക് ഫീസ് നിരക്ക്. മനാമ, മറീന ബീച്ച് (രണ്ട് ഔട്ട്ലെറ്റ്), ജുഫൈർ മാൾ എന്നിവിടങ്ങളിലാണ് കിഡ്സ് കിങ്ഡത്തിെൻറ മറ്റ് ഔട്ട്ലെറ്റുകൾ പ്രവർത്തിക്കുന്നത്.