ബഹ്റൈൻ ശൂരനാട് കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു

മനാമ: ബഹ്‌റൈൻ ശൂരനാട് കൂട്ടായ്മയുടെ ഓണാഘോഷ പരിപാടികൾ ജുഫൈർ ഗോൾഡൻ അൽ നവറസ് ഹാളിൽ സംഘടിപ്പിക്കപ്പെട്ടു. കൂട്ടായ്മയിലെ അംഗങ്ങൾ നിലവിളക്ക് കൊളുത്തി തുടക്കം കുറിച്ച പരിപാടികൾക്ക് കൂട്ടായ്മയുടെ പ്രസിഡണ്ട് ഹരീഷ് എസ് നായർ, സെക്രട്ടറി അൻവർ ശൂരനാട് എന്നിവർ നേതൃത്വം നൽകി. അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച കലാപരിപാടികൾ മത്സരങ്ങൾ എന്നിവ ഓണാഘോഷത്തിന് മോടികൂട്ടി. അംഗങ്ങൾ പരിചയം പുതുക്കിയും അഭിപ്രായങ്ങൾ കൈമാറിയും സംഘടിപ്പിക്കപ്പെട്ട ഓണവട്ടം വേറിട്ട അനുഭവമായിരുന്നു.

വൈസ് പ്രസിഡന്റ് ജോർജ് സാമുവേൽ, ജോയിൻ സെക്രട്ടറിമാരായ പ്രദീപ് കുമാർ, പ്രദീപ് എസ് ആർ, ട്രഷറർ ഹരികൃഷ്ണൻ, ജോയിൻ ട്രഷറർ ഗിരീഷ്, മെമ്പർഷിപ് സെക്രട്ടറി അഭിലാഷ്, പ്രോഗ്രാം കൺവീനർ റെനീഷ് കലാഭവൻ, എക്സിക്യൂട്ടീവ് മെമ്പർ പ്രകാശ് എന്നിവരുടെ സംഘാടനത്തിൽ നടന്ന ഓണാഘോഷം ബഹ്‌റൈനിലെ ശൂരനാട് ഗ്രാമവാസികൾക്ക് നവോന്മേഷം പകർന്നു നൽകുന്ന ഒരു സ്നേഹസംഗമം ആയി മാറി.