ഐ സി.എഫ് മീലാദ് കാമ്പയിൻ: സ്വാഗതസംഘം രൂപവത്കരിച്ചു

മനാമ: ‘തിരുനബി(സ) പ്രപഞ്ചത്തിൻ്റ വെളിച്ചം ‘ എന്ന ശീർഷകത്തിൽ നടക്കുന്ന ഐ.സി.എഫ് മീലാദ് ക്യാമ്പയിനിൻ്റ ഭാഗമായി സൽമാബാദ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. മൗലിദ് സദസ്സുകൾ, ജനസമ്പർക്കം, നോളജ് ടെസ്റ്റ്, മീലാദ് ക്വിസ്സ് . മീലാദ് കോൺഫ്രൻസ് , മദ്രസ്സ ഫെസ്റ്റ് എന്നിവ നടക്കും.

പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി ഷാജഹാൻ കൂരിക്കുഴി ചെയർമാനും അമീറലി ആലുവ ജനറൽ കൺവീനറുമായി 33 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. ഹാഷിം മുസ്ല്യാർ, വൈ.കെ. നൗഷാദ്, അർഷദ് ഹാജി ഷുക്കൂർ കോട്ടക്കൽ (വൈസ്. ചെയർമാൻ) വി.പി.കെ. മുഹമ്മദ്, ഹംസ ഖാലിദ് സഖാഫി, ഫൈസൽ ചെറുവണ്ണൂർ, അബ്ദുള്ള രണ്ടത്താണി (ജോയിൻ്റ് കൺവീനർ) അഷ്റഫ് കോട്ടക്കൽ (ഫിനാൻസ് കൺവീനർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ

ഒക്ടോബർ 8 ന് സൽമാബാദ് ഐ. സി.എഫ് ഓഡിറ്റോറിയത്തിൽ നടക്കുന്ന മീലാദ് കോൺഫ്രൻസിൽ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ പേരോട് മുഹമ്മദ് അസ്ഹരി മുഖ്യാതിഥി ആവും.വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറും

ഐ. സി. എഫ്. സെൻട്രൽ പ്രസിഡണ്ട് ഉമർ ഹാജി ചേലക്കരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ നാഷനൽ അഡ്മിൻ പ്രസിഡണ്ട് അബ്ദുൾ സലാം മുസ്ല്യാർ കോട്ടക്കൽ ഉദ്ഘാടനംചെയ്തു. അബ്ദുറഹീം സഖാഫി വരവൂർ , ഹംസ ഖാലിദ് സഖാഫി, ഹാഷിം മുസ്ല്യാർ , ഷഫീഖ് വെള്ളൂർ, ഷാജഹാൻ കൂരിക്കുഴി, അമീറലി ആലുവ , ഷുക്കൂർ കോട്ടക്കൽ, റഹീം താനൂർ, സംബന്ധിച്ചു. ഫൈസൽ ചെറുവണ്ണൂർ സ്വാഗതവും അബ്ദുള്ള രണ്ടത്താണി നന്ദിയും പറഞ്ഞു.