മനാമ: ‘പവിഴദ്വീപിലെ പൊന്നാനിക്കാർ’ കൂട്ടായ്മ ‘പോന്നോത്സവം’ എന്ന പേരിൽ ഈദ്, ഓണം ആഘോഷം സംഘടിപ്പിച്ചു. സൽമാബാദ് അൽഹിലാൽ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ തിരുവാതിരക്കളി, ഒപ്പന, ഓണപ്പാട്ട്, നാടൻപാട്ടുകൾ, ഓർക്കസ്ട്ര ഗാനമേള, കുട്ടികളുടെ കലാപരിപാടികൾ തുടങ്ങിയവ അരങ്ങേറി.
പ്രമുഖ സാമൂഹിക, ജീവകാരുണ്യ പ്രവർത്തകനായ ബഷീർ അമ്പലായി ഉദ്ഘാടനം നിർവഹിച്ചു. ഫോട്ടോഗ്രാഫർ സനുരാജ്, അൽ ഹിലാൽ ഹോസ്പിറ്റൽ സൽമാബാദ് ബ്രാഞ്ച് ഹെഡ് ടോണി മാത്യു തുടങ്ങിയവർ പങ്കെടുത്തു.
പ്രസിഡന്റ് സുജേഷ് പഴേടത്തിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സെക്രട്ടറി ഷമീർ സ്വാഗതവും രക്ഷാധികാരി അബ്ദുൽ റസാഖ് നന്ദിയും പറഞ്ഞു. പൊന്നാനി താലൂക്ക്തലത്തിൽ കൂട്ടായ്മ വിപുലീകരിക്കുന്നതിനെക്കുറിച്ച് വൈസ് പ്രസിഡന്റ് ബാബു കണിയാംപറമ്പിൽ സംസാരിച്ചു.